മകരവിളക്ക‌് : ശബരിമലയിൽ മികച്ച സൗകര്യം: നിരീക്ഷക സമിതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

മകരവിളക്ക‌് : ശബരിമലയിൽ മികച്ച സൗകര്യം: നിരീക്ഷക സമിതി


ശബരിമലയിൽ തീർഥാടകർക്ക‌് ഒരുക്കിയ സൗകര്യങ്ങളിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണസമിതിക്ക‌് പൂർണ സംതൃപ‌്തി. ബെയ‌്സ‌് ക്യാമ്പായ നിലയ‌്ക്കലും സന്നിധാനത്തും കഴിഞ്ഞതവണ സന്ദർശിച്ചപ്പോൾ ഉള്ളതിനേക്കാൾ കൂടുതൽ  സൗകര്യങ്ങളുണ്ടെന്ന‌് നിരീക്ഷണസമിതി അംഗങ്ങളായ ജസ്റ്റിസ് എസ് സിരിജഗൻ, പി ആർ രാമൻ, ഡിജിപി എ ഹേമചന്ദ്രൻ എന്നിവർ വിലയിരുത്തി.

നിലയ‌്ക്കൽ, പമ്പ എന്നിവിടങ്ങളിലെ സന്ദർശനത്തിനുശേഷം വ്യാഴാഴ‌്ച രാത്രിയാണ‌് സമിതിയംഗങ്ങൾ സന്നിധാനത്തെത്തിയത‌്. സുരക്ഷാ കാരണങ്ങളാൽ പമ്പ ഹിൽടോപ്പിൽ മകരവിളക്ക‌് കാണാൻ തീർഥാടകർ കയറുന്നത‌് സമിതി വിലക്കി. ഇവിടെ കയറുന്നത‌് തടയണമെന്നും വിലക്ക‌് രേഖപ്പെടുത്തുന്ന ബോർഡ‌് സ്ഥാപിക്കണമെന്നും ദേവസ്വം ബോർഡിനോട‌് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച രാവിലെ പാണ്ടിത്താവളം ഭാഗത്ത‌് മകരവിളക്ക‌് ദർശനത്തിനായി ഒരുക്കിയ സൗകര്യങ്ങൾ പരിശോധിച്ചു. ഇവിടെ 75,000 പേർക്ക‌് മകരവിളക്ക‌് കാണാം. സന്നിധാനത്ത‌് ഏറ്റവും കൂടുതൽ പേർ വിളക്കു കാണുന്നതും ഇവിടെത്തന്നെ. പാണ്ടിത്താവളത്ത‌്  കുറച്ചുഭാഗത്ത്  വലിയ പാറക്കെട്ടുകളുണ്ട‌്.  വാട്ടർടാങ്ക് നിർമിച്ചപ്പോൾ  നീക്കംചെയ്ത ഈ പാറകൾ വനപ്രദേശത്ത് ഇടാനാകില്ല. ഇവ സുരക്ഷിതമായി നീക്കം ചെയ്യുകയോ എവിടെയെങ്കിലും ഉപയോഗിക്കുകയോ ചെയ്യുന്നത് സംബന്ധിച്ച് സമിതിയുടെ അടുത്ത റിപ്പോർട്ടിൽ ഉൾപ്പെടുത്തും. 

ഇതു കൂടാതെ എട്ടു കേന്ദ്രങ്ങളിലാണ‌്  മകരവിളക്ക് ദർശിക്കാനുള്ള  സൗകര്യമുള്ളത‌്. ഇക്കുറി കഴിഞ്ഞതവണത്തേക്കാൾ കൂടുതൽ സ്ഥലം ദർശനത്തിന് ലഭിച്ചുവെന്ന‌് സമിതി വിലയിരുത്തി. തീർഥാടകരുടെ സുരക്ഷയും സൗകര്യങ്ങളും  സംബന്ധിച്ച കാര്യങ്ങൾ പോലീസുമായും ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുമായി അവർ ചർച്ചചെയ്തു. നിലയ്ക്കലിൽ കൂടുതൽ പാർക്കിങ‌് സൗകര്യങ്ങൾ ഒരുക്കണമെന്ന‌് കഴിഞ്ഞതവണ സന്ദർശിച്ചപ്പോൾ സമിതി ദേവസ്വം ബോർഡിനോട് നിർദേശിച്ചിരുന്നു. അവിടെ കൂടുതൽ സ്ഥലം ഒരുക്കിയിട്ടുണ്ട‌്. പൊലീസിന്റെ പ്രവർത്തനവും മികച്ചതാണ‌്.  നിലയ്ക്കലിൽ നിന്ന് കെഎസ്ആർടിസിക്ക് ഇറങ്ങി വരുന്നതിനുവേണ്ടിയുള്ള എക്‌സിറ്റ് റോഡ് സൗകര്യപ്രദമാണെന്ന്  ജസ്റ്റിസ് പിആർ രാമൻ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2RItPb7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages