ഇടുക്കിയിൽ രണ്ടാം പവർ ഹൗ‌സ‌് നിർമിക്കും: മന്ത്രി എം എം മണി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 12, 2019

ഇടുക്കിയിൽ രണ്ടാം പവർ ഹൗ‌സ‌് നിർമിക്കും: മന്ത്രി എം എം മണി

തിരുവനന്തപുരം > ഇടുക്കിയിൽ രണ്ടാമതൊരു പവർഹൗസ‌് കൂടി നിർമിക്കുമെന്ന‌് വൈദ്യുതി മന്ത്രി എംഎം മണി. പ്രാഥമിക പഠനത്തിൽ പദ്ധതി വിജയകരമായിരിക്കുമെന്നാണ‌് കണ്ടെത്തിയിട്ടുണ്ട‌്. സാധ്യതാപഠനം പുരോഗമിക്കുകയാണ‌്. പഠന റിപ്പോർട്ട‌് ഉടൻ ലഭ്യമാകും.  ഇതുകൂടി അനുകൂലമായാൽ വലിയ മുന്നേറ്റം ഉണ്ടാക്കാം. നിലവിലുള്ള ഡാമിന‌് അനുബന്ധമായി തന്നെയാകും പുതിയ  വൈദ്യുത നിലയം.

ഇടുക്കി ജലസംഭരണിയിൽ സൗരോർജ പാനൽ ഉപയോഗിച്ച‌് കുറഞ്ഞചിലവിൽ വൈദ്യുതി ഉത‌്പാദിപ്പിക്കുന്ന പധതിയും പരിഗണനയിലാണ‌്. സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളുടെയും വീടുകളുടെയും ഉപയോഗപ്പെടുത്തിയുള്ള പുരപ്പുറ സൗരോർജ പദ്ധതി  നടപടികൾ വിജയകരമായിനീങ്ങുകയാണ‌്. 34000 അപേക്ഷകർ ഇതിനകം രജിസ‌്റ്റർ ചെയ‌്തു.  1000 മെഗാവാട്ടിന്റെ സൗരോർജ വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം.


 വൈദ്യുതി ഉപഭോഗം കുറയ്ക്കുന്നതിനായി 11 കോടി എൽഇഡി ബൾബുകളും ട്യൂബുകളും വിതരണം ചെയ്യുന്ന ഫിലമെന്റ് രഹിത കേരളം പദ്ധതി ലക്ഷ്യമിടുന്നു. വൈദ്യുതിമേഖലയിലെ അപകടങ്ങൾ ഒഴിവാക്കുന്ന ഇ-സേഫ് പദ്ധതിയാണ് മറ്റൊന്ന്.  കെഎസ‌്ഇബിയുടെ പത്തു ജലസംഭരണികളുടെ ശേഷി വർധിപ്പിക്കും. ജലസേചനവകുപ്പിന്റെ ഡാമുകളുടെ സംഭരണ ശേഷി വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾക്ക‌് ശേഷമാകുമിത‌്.

ബ്രഹ‌്മപുരം നിലയത്തിന്റെ കാര്യത്തിൽ ചർച്ച തുടരുകയാണ‌്. വേനൽകാലത്ത‌് ഇക്കുറിയും ലോഡ‌്ഷെഡ്ഡിങ്ങോ പവർകട്ടോ ഉണ്ടാകില്ലെന്നും മന്ത്രി മാധ്യമപ്രവർത്തകരോട‌് പഞ്ഞു. കെഎസ്ഇബി മാനേജിംഗ് ഡയറക്ടർ എൻഎസ‌് പിള്ളയും സന്നിഹിതനായി.



from Kerala || Deshabhimani ​Online ​News http://bit.ly/2CfZsiB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages