മാവോയിസ‌്റ്റ‌് നേതാവിന്റെ മകളെ പീഡിപ്പിച്ച രജീഷ്‌ പോളിനെതിരെ കേസെടുത്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 11, 2019

മാവോയിസ‌്റ്റ‌് നേതാവിന്റെ മകളെ പീഡിപ്പിച്ച രജീഷ്‌ പോളിനെതിരെ കേസെടുത്തു

കണ്ണൂർ> ജയിലിൽ കഴിയുന്ന മാവോയിസ‌്റ്റ‌് നേതാവിന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പരിയാരം പൊലീസ‌് കേസെടുത്തു. കോഴിക്കാട് 2015ൽ നടത്തിയ  ‘അമാനവസംഗമം’ പരിപാടിയുടെ മുഖ്യസംഘാടകനും മാവോയിസ‌്റ്റ‌് പ്രവർത്തകനുമായ രജീഷ‌് പോളിനെതിരെയാണ‌് കേസ‌്. സംസ്ഥാന പൊലീസ‌് മേധാവി ലോക‌്നാഥ‌് ബെഹ‌്റയുടെ നിർദേശപ്രകാരം പാലക്കാട‌് പൊലീസ‌് രജിസ‌്റ്റർ ചെയ‌്ത കേസ‌് സംഭവം നടന്ന പ്രദേശം പരിയാരം പൊലീസ‌്സ‌്റ്റേഷൻ  പരിധിയിലായതിനാൽ ഇവിടേക്ക‌് കൈമാറുകയായിരുന്നു. പരിയാരത്ത‌് പുതിയ എഫ‌്ഐആർ രജിസ‌്റ്റർ ചെയ‌്ത‌് അന്വേഷണം തുടങ്ങി.

രജീഷ‌് പോൾ 2012ൽ പിലാത്തറയിൽ വാടകയ‌്ക്ക‌് താമസിച്ചിരുന്നു. ഈ വീട്ടിലാണ‌് കേസിനാസ‌്പദമായ സംഭവം.  പ്രതിയുടെ സ്വദേശത്തെക്കുറിച്ച‌് വ്യക്തമായ ധാരണയില്ലാത്തത‌് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട‌്. പെൺകുട്ടി സമൂഹമാധ്യമങ്ങളിൽ ഇയാൾക്കെതിരെ 2018 ആഗസ‌്തിൽ നടത്തിയ വെ‌ളിപ്പെടുത്തലിലൂടെയാണ‌് സംഭവം പുറത്തായത‌്. തുടർന്ന‌്  ശക്തമായ നടപടിയെടുക്കണമെന്ന‌് ആവശ്യപ്പെട്ട‌് സംസ്ഥാന യുവജന കമീഷൻ ഡിജിപിക്ക‌് നിർദേശം നൽകി.  ആക്ടിവിസ്‌റ്റും എഴുത്തുകാരിയുമായ ആതിര എന്ന രേഖാരാജ‌ും ഡിജിപിക്ക‌് പരാതി നൽകിയിരുന്നു.

അച്ഛനും അമ്മയുമായുള്ള അടുപ്പം മുതലെടുത്താണ‌് ഇയാൾ ചൂഷണം ചെയ‌്തതെന്ന‌് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു. ഫോട്ടോകൾ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.  16 വയസ്സുള്ളപ്പോഴാണ‌് പീഡനം. വെളിപ്പെടുത്തൽ സമൂഹമാധ്യമങ്ങളിൽ അതിവേഗം ശ്രദ്ധിക്കപ്പെട്ടിരുന്നു.   ഇതോടെയാണ‌് പെൺകുട്ടിക്ക‌് നീതി ലഭ്യമാക്കണമെന്ന ആവശ്യവുമായി വിവിധ കോണുകളിൽനിന്നുള്ള ഇടപെടലുണ്ടായത‌്. പെൺകുട്ടിയുടെ ആരോപണങ്ങൾ ശരിവച്ച‌് രജീഷ‌് പോളിന്റെ മുൻ ഭാര്യയും രംഗത്തെത്തി. രജീഷിന്റെ സ്വദേശം കണ്ണൂരിലെ ചെമ്പേരിയാണെന്നും വയനാടാണെന്നും സംസാരമുണ്ട‌്. നിലവിൽ പിലാത്തറയിൽ ഇയാൾ താമസമില്ല. പൊലീസ‌് ഇയാളുമായി  ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.

പീഡനത്തിന‌് ഇരയായ പെൺകുട്ടിയുമായി പരിയാരം എസ‌്ഐ വി ആർ വിനീഷ‌് ബന്ധപ്പെട്ടെങ്കിലും അവധിക്ക‌് എത്തുമ്പോൾ ഹാജരാകാമെന്ന മറുപടിയാണ‌് ലഭിച്ചത‌്.   മൊഴി രേഖപ്പെടുത്തൽ, വൈദ്യപരിശോധന തുടങ്ങിയ നടപടിക്രമങ്ങൾ അപ്പോൾ പൂർത്തിയാക്കും.



from Kerala || Deshabhimani ​Online ​News http://bit.ly/2THzYBT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages