പത്തനംതിട്ട> താൻ രാജിവെക്കണമെന്നത് ആരുടെയെല്ലാമോ മോഹമാണെന്നും അവർക്കത് സ്വപ്‌നം കാണാൻ മാത്രമെ കഴിയൂവെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്‌മകുമാർ പറഞ്ഞു. ദേവസ്വംബോർഡ് പ്രസിഡന്റ് സ്‌ഥാനം രാജിവെക്കില്ലെന്നും കാലാവധി കഴിയുംവരെ തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
നാളെ തിരുവാഭരണഘോഷയാത്രയിൽ ഉണ്ടാകുമെന്നും മകരവിളക്കിന് സന്നിധാനത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തിരുവാഭരണം ഘോഷയാത്ര സംബന്ധിച്ച് ദേവസ്വം ബോർഡും പൊലീസും പന്തളം കൊട്ടാരവും എടുത്ത തീരുമാനങ്ങളിൽ മാറ്റമുണ്ടാകില്ല.
കഴിഞ്ഞ മണ്ഡലകാലത്താണ് പ്രസിഡന്റായി ചുമതലയേറ്റത്. ആ മണ്ഡലകാലത്തും ഇപ്പോഴുള്ള മണ്ഡലകാലത്തും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ ദർശനകാലം കൊണ്ടുപോകാൻ കഴിഞ്ഞുവെന്നും എ പത്‌മകുമാർ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2RMuAQu
via IFTTT
No comments:
Post a Comment