കൊച്ചി> പത്ത് വര്‍ഷത്തിലധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ഇളവ് അനുവദിച്ച 2011 ലെ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. പുറത്തു വിട്ടവരുടെ കാര്യം ആറുമാസത്തിനകം പുന:പരിശോധിക്കണം. പരിശോധനക്ക് ശേഷം യോഗ്യതയില്ലെങ്കില്‍ ശിഷ്ട ശിക്ഷാ കാലയളവ് പൂര്‍ത്തിയാക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു. ഫുള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്
209 പേരുടെ ഇളവിന്റെ കാര്യം ഭരണഘടനയുടെ 161 ആം അനുഛേദ പ്രകാരം ആറു മാസത്തിനകം സര്‍ക്കാര്‍ ഗവര്‍ണറുടെ അംഗീകാരത്തോടെ പുന:പരിശോധിക്കണം. ഇവര്‍ പുറത്തിറങ്ങിയിട്ട് ഏഴു വര്‍ഷമായി. ഇവരുടെ നിലവിലെ സ്വഭാവവും പരിശോധിക്കണം. ആറു മാസത്തിനകം തീരുമാനം എടുത്തില്ലെങ്കില്‍ ഇവര്‍ക്ക് ബാക്കി ശിക്ഷ നല്‍കണമെന്നും കോടതി പറഞ്ഞു
from Kerala || Deshabhimani Online News http://bit.ly/2D0eeeU
via IFTTT
No comments:
Post a Comment