കർണാടകം:ബിജെപിയുടെ അട്ടിമറിനീക്കം പാളി; കോൺഗ്രസ‌് വിമതരെ അനുനയിപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

കർണാടകം:ബിജെപിയുടെ അട്ടിമറിനീക്കം പാളി; കോൺഗ്രസ‌് വിമതരെ അനുനയിപ്പിച്ചു

ന്യൂഡൽഹി > കർണാടകത്തിലെ ജെഡിഎസ‌്–-കോൺഗ്രസ‌് സഖ്യസർക്കാരിനെ രാഷ്ട്രീയകുതിരക്കച്ചവടം വഴി അട്ടിമറിക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ കമല’ പാളി. മുഖ്യമന്ത്രി കുമാരസ്വാമിയുടെ തന്ത്രങ്ങളും കോൺഗ്രസ‌് നേതാക്കൾ വിമത എംഎൽഎമാരുമായി  നടത്തിയ വിലപേശലുകളും വിജയംകണ്ടു. അമിത‌് ഷാ അടക്കമുള്ള നേതാക്കൾ അസുഖബാധയെ തുടർന്ന‌്  ആശുപത്രിയിലായതും പ്രതികൂലമായി ബാധിച്ചു.

ബിജെപി സംസ്ഥാന അധ്യക്ഷൻ യെദ്യൂരപ്പയെ വിമർശിച്ചും പരിഹസിച്ചും മുഖ്യമന്ത്രി കുമാരസ്വാമി രംഗത്തുവന്നു. ഭരണപക്ഷ എംഎൽഎമാരെ ചാക്കിടാൻ ബിജെപി എല്ലാം ചെയ‌്തുവെന്നും ജനുവരി 15ന‌് അധികാരമാറ്റം നടക്കുമെന്ന‌് പ്രഖ്യാപിച്ച യെദ്യൂരപ്പ ഇപ്പോൾ വിഭ്രാന്തിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി എംഎൽഎമാരെ ഗുരുഗ്രാമിലെ ഹോട്ടലിൽ അടച്ചിട്ടിരിക്കുന്നത‌് എന്തിനാണെന്നും കുമാരസ്വാമി ആരാഞ്ഞു.

എല്ലാ എംഎൽഎമാരുമായും സംസാരിച്ചെന്നും പ്രശ‌്നങ്ങൾ പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടുദിവസത്തെ ഇടവേളയ‌്ക്കുശേഷം വ്യാഴാഴ‌്ച അദ്ദേഹം ഓഫീസിലെത്തി. വെള്ളിയാഴ‌്ച ബംഗളൂരുവിൽ ചേരുന്ന കോൺഗ്രസ‌് നിയമസഭാ കക്ഷിയോഗത്തിൽ പാർടിയുടെ എല്ലാ എംഎൽഎമാരും പങ്കെടുക്കുമെന്ന‌് മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. പങ്കെടുക്കാത്ത എംഎൽഎമാർ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി നേരിടേണ്ടിവരും. മുംബൈയിലേക്ക‌് പോയവരിൽ രണ്ട് എംഎൽഎമാരെ കോൺഗ്രസ‌് മാധ്യമപ്രവർത്തകർക്ക‌് മുന്നിൽ ഹാജരാക്കി. മറ്റുള്ളവരും ഉടൻ എത്തുമെന്ന‌് നേതാക്കൾ പറഞ്ഞു.

വിമതകലാപത്തിന‌് നേതൃത്വം നൽകിയ കോൺഗ്രസ‌് എംഎൽഎ രമേശ‌് ജാർക്കിഹോളിയുമായി ബിജെപി ബന്ധം പുലർത്തിവരികയാണ‌്. ബിജെപി അധ്യക്ഷൻ അമിത‌്‌ ഷായും സംഘടനാചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാംലാലും പനി ബാധിച്ച‌് ആശുപത്രികളിലായത‌് ബിജെപിയുടെ നീക്കങ്ങളെ മന്ദഗതിയിലാക്കി. അമിത‌് ഷാ എയിംസിലും രാംലാൽ നോയിഡ കൈലാഷ‌് ആശുപത്രിയിലുമാണ‌്



from Kerala || Deshabhimani ​Online ​News http://bit.ly/2HfBvOc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages