മാന്ദാമംഗലം പള്ളി സംഘർഷം; മെത്രാപൊലീത്തയടക്കം 120 പേർക്കെതിരെ കേസ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

മാന്ദാമംഗലം പള്ളി സംഘർഷം; മെത്രാപൊലീത്തയടക്കം 120 പേർക്കെതിരെ കേസ്‌

തൃശൂർ> മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള അവകാശ തർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ  120 പേർക്കെതിരെ കേസെടുത്തു. തൃശൂർ ഓർത്തഡോക്‌സ്‌ ഭദ്രസാനാധിപൻ യൂഹനാൻ മാർ മിലിത്തിയോസാണ് ഒന്നാം പ്രതി.  വധശ്രമം, കലാപശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയാണ്‌ കേസ്‌.

ഇന്നലെ രാത്രി 12 മണിയോടെ ഓർത്തഡോക്സ് വിഭാഗം ​ഗേറ്റ് തകർത്ത് പള്ളിയിലേക്ക് കടക്കാൻ ശ്രമിച്ചതാണ്‌ സംഘർഷത്തിനിടയാക്കിയത്‌. ഇരുവിഭാ​ഗക്കാരും പ്രാർത്ഥനാ യജ്ഞത്തിൽ ഏർപ്പെട്ടിരുന്ന സമയത്താണ് സംഘർഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിൽ കല്ലേറുണ്ടായി. പരിക്കേറ്റവരെ കുന്നംകുളത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പാത്രിയാർക്കിസ് വിഭാഗത്തിന് കീഴിലുള്ള പള്ളിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഓർത്തഡോക്സ് വിഭാഗം സമരം ചെയ്തത്. തങ്ങൾക്കനുകൂലമായ കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു സമരം. എന്നാൽ ഓർത്തഡോക്സ് വിഭാ​ഗത്തെ പള്ളിയിൽ കയറാൻ അനുവദിക്കാതെ യാക്കോബായ വിഭാഗവും പള്ളിയ്ക്കകത്ത് നിലയുറപ്പിക്കുകയായിരുന്നു. സമരപ്പന്തൽ ഒഴിപ്പിച്ചെങ്കിലും സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസ് ക്യാംപ് ചെയ്യുന്നുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2U0idOt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages