മാന്ദാമംഗലം പള്ളി സംഘർഷം: ഇരുവിഭാഗത്തേയും കലക്‌ടർ ചർച്ചക്ക്‌ വിളിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

മാന്ദാമംഗലം പള്ളി സംഘർഷം: ഇരുവിഭാഗത്തേയും കലക്‌ടർ ചർച്ചക്ക്‌ വിളിച്ചു

തൃശൂര്‍> മാന്ദാമംഗലം സെന്റ്‌  മേരീസ് പള്ളിയിൽ ഇന്നലെ രാത്രിയിലുണ്ടായ ഓർത്തഡോക്സ് -യാക്കോബായ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരുവിഭാഗത്തെയും കലക്ടര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. ഉച്ചക്ക്‌ 12നാണ്‌ യോഗം. ഓർത്തഡോക്സ്, യാക്കോബായ സഭാ പ്രതിനിധികൾ ചർച്ചയ്ക്ക് വരണമെന്ന് ജില്ലാ കലക്ടർ ടി വി അനുപമ ആവശ്യപ്പെട്ടു. അക്രമത്തെ തുടർന്ന്‌ ഓർത്തഡോക്‌സ്‌ മെത്രാപൊലീത്ത അടക്കം 120 പേർക്കെതിരെ കേസെടുത്തു. 30ഓളം പേരെ അറസ്‌റ്റ്‌ ചെയ്‌തുനീക്കി .

കോടതി വിധി അംഗീകരിച്ച് സഹന സമരം നടത്തിയവര്‍ക്കെതിരെ യാക്കോബായ വിഭാഗം പള്ളിക്ക് അകത്ത് നിന്ന് കല്ലെറിയുകയായിരുന്നുവെന്ന്‌ ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസ്  പറഞ്ഞു. എന്നാല്‍ കല്ലെറിഞ്ഞവരെ അറസ്റ്റ് ചെയ്യാതെ പൊലീസ് സഹന സമരം നടത്തിയവർക്കെതിരെ കേസെടുക്കുകയായിരുന്നുവെന്ന്‌ അദ്ദേഹം പറഞ്ഞു.

ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹനാൻ മാർ മിലിത്തിയോസാണ് കേസിൽ ഒന്നാം പ്രതി. നിരവധി വൈദികരും കേസിൽ ഉൾപ്പെട്ടിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2DhfcDE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages