സഭാതർക്കം : മാന്ദാമംഗലം പള്ളിയിൽ സംഘർഷം; മെത്രാപൊലീത്തയടക്കം 15പേർക്ക്‌ പരിക്ക്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

സഭാതർക്കം : മാന്ദാമംഗലം പള്ളിയിൽ സംഘർഷം; മെത്രാപൊലീത്തയടക്കം 15പേർക്ക്‌ പരിക്ക്‌

തൃശൂർ> സഭാതർക്കം നിലനിൽക്കുന്ന തൃശ്ശൂർ മാന്ദാമംഗലം സെന്റ് മേരീസ് പള്ളിയിൽ ഓർത്തഡോക്സ് -യാക്കോബായ വിഭാഗങ്ങൾ തമ്മിൽ സംഘർഷം. സംഘർഷത്തിൽ ഓർത്തഡോക്സ് തൃശൂർ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ മിലിത്തിയൂസ് ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇരു വിഭാഗങ്ങൾ തമ്മിൽ‌ കല്ലേറ് ആരംഭിച്ചതോടെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പതിനഞ്ചോളം പേർക്ക്‌ പരിക്കേറ്റു.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ‌് സംഭവം. യാക്കോബായ –- ഓർത്തഡോക്‌സ‌്  വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന‌ാണ‌് സംഘർഷമം. കല്ലേറിൽ നിരവധിപേർക്ക‌് പരിക്കേറ്റു. മലങ്കര ഓർത്തഡോക്‍സ് സഭ തൃശൂർ ഭദ്രാസനാധിപൻ യൂഹന്നോൻ മാർ മിലിത്തിയോസ് ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. പള്ളിയുടെ ജനലുകളും തകർന്നിട്ടുണ്ട‌്. ഇരുസഭകളും തമ്മിലുള്ള തർക്കത്തിൽ ഓർത്തഡോക‌്സ‌് സഭയ‌്ക്ക‌് അനുകൂലമായി കോടതി ഉത്തരവ‌് ലഭിച്ചു. ചുമതല കൈമാറണമെന്ന‌് യാക്കോബായ സഭയോട‌് ആവശ്യപ്പെട്ടിരുന്നു. എന്നാൽ വർഷങ്ങളായുള്ള തങ്ങളുടെ അവകാശം വിട്ടുകൊടുക്കാൻ യാക്കോബായ  സഭ തയ്യാറായില്ല.  തങ്ങൾക്ക‌് പ്രാർഥനാനുമതി നിഷേധിച്ചുവെന്ന പേരിൽ   ഓർത്തഡോക‌്സ‌് വിഭാഗം  പളളിക്കു പുറത്ത‌് കുത്തിയിരിപ്പ‌് സമരം  ആരംഭിച്ചു.  അകത്ത‌് യാക്കോബായ വിഭാഗവും പ്രാർഥന തുടരുന്നുണ്ട‌്.

വ്യാഴാഴ്ച രാത്രി ഓർത്തഡോക‌്സ‌് വിഭാഗക്കാർ പള്ളിക്കുള്ളിലേക്ക‌് കയറാൻ ശ്രമിച്ചതാണ‌് സംഘർഷത്തിന‌് കാരണമെന്ന‌് യാക്കോബായ വിഭാഗക്കാർ പറയുന്നു. ഗേറ്റ‌് പൊളിച്ചതായും ആരോപിച്ചു. എന്നാൽ പള്ളിക്കുപുറത്ത‌് പ്രാർഥനയുമായി കഴിഞ്ഞിരുന്ന തങ്ങളെ അകത്തുള്ളവർ കല്ലെറിയുകയായിരുന്നുവെന്ന‌്   ഓർത്തഡോക‌്സ‌്കാർ  ആരോപിച്ചു.  അക്രമത്തിൽ ഇരുവിഭാഗക്കാർക്കും പരിക്കുണ്ട‌്. എസിപി വി കെ രാജു, ഒല്ലൂർ സിഐ ബെന്നി ജേക്കബ‌് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ‌് സ്ഥലത്ത‌് എത്തിയാണ‌് സ്ഥിതി ശാന്തമാക്കിയത‌്. പൊലീസ‌് ക്യാമ്പ‌് ചെയ്യുന്നുണ്ട‌്. അക്രമികളെ കസ‌്റ്റഡിയിലെടുക്കാനുള്ള നടപടിയും പൊലീസ‌് ആരംഭിച്ചു.

സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് ഓർത്തഡോക്‌സ് വിഭാഗം പ്രാർഥനാ അനുമതി ആവശ്യപ്പെട്ട് ബുധനാഴ്ച പള്ളിയിലേക്ക് എത്തിയത്. ഇത് നേരത്തെ മനസ്സിലാക്കി യാക്കോബായ വിഭാഗം പള്ളിയിൽ കയറി വാതിലുകൾ അടച്ച് പ്രാർഥന ആരംഭിച്ചു. ഇതോടെ ഒർത്തഡോക്‌സ് വിഭാഗം പള്ളിക്ക് പുറത്തും പ്രാർഥന ആരംഭിച്ചു. ഓർത്തഡോക്‌സ് വിഭാഗത്തിന്റെ പ്രാർഥനയിൽ പങ്കെടുക്കാൻ അങ്കമാലി ഭദ്രാസന അധിപൻ യൂഹനോൻ മാർ പോളി കാർപ്പോസും  പള്ളിയിൽ രാവിലെ എത്തി.  പ്രശ്‌ന പരിഹാരത്തിന് ആരുടെ ഭാഗത്തുനിന്നും നടപടികൾ ഒന്നും ഉണ്ടായിട്ടില്ല.  ബുധനാഴ്ച രാത്രിയിലും വ്യാഴാഴ്ച പകലും ഇരുവിഭാഗവും പ്രാർഥന തുടർന്നു.  കോടതിയുടെ പ്രത്യേക നിർദേശങ്ങൾ ഇല്ലാത്തതിനാൽ മറ്റു നടപടികൾ ഉണ്ടായിട്ടില്ല.



from Kerala || Deshabhimani ​Online ​News http://bit.ly/2RSCVSU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages