തിരുവനന്തപുരം > ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ താല്‍ക്കാലിക ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസില്‍ അര്‍ധരാത്രി പരിശോധന നടത്തിയതില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സിപിഐ എമ്മിനെ ജനമധ്യത്തില്‍ അപഹസിക്കാനും മാധ്യമശ്രദ്ധ നേടി താരപരിവേഷം ഉണ്ടാക്കാനും ഉള്ള പൊലീസ് ഉദ്യോഗസ്ഥയുടെ ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു അര്‍ധരാത്രിയിലെ പരിശോധനാ നാടകം.
മെഡിക്കല്‍ കോളേജ് പൊലീസ് സ്‌റ്റേഷനിലെ ഒരു കേസിലെ പ്രതിയെ പിടികൂടാനെന്നപേരിലാണ് 24ന് രാത്രി 11. 45 ഓടെ ഡിസിപിയുടെ ചുമതലയിലുള്ള ചൈത്ര തെരേസ ജോണ്‍ സിപിഐ എം ജില്ലാ കമ്മിറ്റി ആസ്ഥാനമായ മേട്ടുക്കടയിലെ കാട്ടായിക്കോണം വി ശ്രീധര്‍ മന്ദിരത്തിലെത്തിയത്. നാലാം നിലവരെ കയറിയ ഉദ്യോഗസ്ഥ റെയിഡെന്ന പേരില്‍ രണ്ട് കക്കൂസുകള്‍ മാത്രമാണ് തുറന്ന് പരിശോധിച്ചത്. അടച്ചിട്ട മുറികളൊന്നും തുറന്ന് പരിശോധിച്ചിട്ടില്ല.
പ്രതിയെ ഒളിപ്പിച്ചിട്ടുണ്ട് എന്ന് വിവരം ലഭിച്ച സ്ഥിതിക്ക് മുഴുവന്‍ മുറികളും തുറന്ന് പരിശോധിക്കേണ്ടതാണ്. എന്നാല്‍ അതിന് തയ്യാറാകാതെ അവര്‍ മടങ്ങുകയായിരുന്നു. നിയമസഭാ സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്ന് ഇങ്ങെനെയൊരു പരിശോധനാ നാടകം നടത്തിയതില്‍ ദുരുദ്ദേശ്യപരമാണ്. സിപിഐ എം ഓഫീസില്‍ കയറി വിഷയമുണ്ടാക്കി രാഷ്ട്രീയ എതിരാളികള്‍ക്ക് പാര്‍ടിയെ ആക്രമിക്കാനുള്ള അവസരമൊരുക്കയായിരുന്നു പരിശോധനാ പ്രഹസനത്തിലൂടെ ഐപിഎസ് ഉദ്യോഗസ്ഥ ലക്ഷ്യമിട്ടത്.
പരിശോധനയ്ക്ക് എത്തിയ ഡിസിപിയെ സിപിഐ എം ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ തടഞ്ഞുവെന്നാണ് ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഇത് പച്ചക്കള്ളമാണ്.ചികിത്സയിലായിരുന്നതിനാല്‍ സിപിഐ എം ജില്ലാ സെക്രട്ടറി സ്ഥലത്തുണ്ടായിരുന്നില്ല. പരിശോധനാ സമയം രണ്ട് ഓഫീസ് ജീവനക്കാര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരാള്‍പോലും പരിശോധനാ സംഘത്തെ തടഞ്ഞിട്ടില്ല. ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ തെളിവായുണ്ട്. അവ പരിശോധിച്ച് സത്യം മനസിലാക്കി കള്ളപ്രചാരണത്തില്‍നിന്ന് മാധ്യമങ്ങള്‍ പിന്‍മാറണം -- ആനാവൂര്‍ നാഗപ്പന്‍ അഭ്യര്‍ഥിച്ചു.
ശബരിമല വിഷയവുമായി ബന്ധപ്പെടുത്തി നടത്തിയ ഹര്‍ത്താല്‍ ദിനങ്ങളില്‍ ജില്ലയില്‍ വ്യാപകമായ അക്രമങ്ങള്‍ ഉണ്ടായപ്പോള്‍ പോലും ബിജെപി ജില്ലാ കമ്മിറ്റി ഓഫീസോ മറ്റ് സംഘടനകളുടെ ഓഫീസിലോ കയറിയിട്ടില്ലാത്ത പൊലീസ് ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനില്‍ക്കുമ്പോള്‍ അനാവശ്യമായി സിപിഐ എം ഓഫീസില്‍ അര്‍ധരാത്രി കയറിവന്ന് അന്വേഷണ പ്രഹസനം നടത്തിയത് പാര്‍ടിയെ പൊതുജനമധ്യത്തില്‍ അപഹസിക്കാന്‍കൂടിയാണ്. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് റെയിഡ് ചെയ്തുവെന്ന വാര്‍ത്തയ്‌ക്കൊപ്പം മാധ്യമങ്ങളിലൂടെ താരമാകാനും പൊലീസ് ഉദ്യോഗസ്ഥ ശ്രമച്ചതിന്റെ ഭാഗമായാണ് അനാവശ്യ പരിശോധന.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസ് ജനങ്ങളുടെ ഓഫീസാണ്. സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ള നൂറുകണക്കിന് സാധാരണക്കാരാണ് വിവിധ ആവശ്യങ്ങള്‍ക്ക് പാര്‍ടി ഓഫീസില്‍ വരുന്നത്. ജനങ്ങളുടെ അഭയകേന്ദ്രമാണ് സിപിഐ എമ്മിന്റെ ഓഫീസുകള്‍. അവിടം കുറ്റവാളികളെ ഒളിവില്‍ പാര്‍പ്പിക്കുന്ന ഇടമാണെന്ന് വരുത്തിതീര്‍ക്കാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥ നടത്തിയ ശ്രമം അപലപനീയമാണ്. സംഭവം അന്വേഷിച്ച് ഉത്തരവാദിയായ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതായും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിഅംഗം വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ സി വിക്രമന്‍ എന്നിവരും പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2S7hQo2
via IFTTT
No comments:
Post a Comment