ട്രെൻഡായി 'ഗോ ബാക്ക‌് മോഡി': സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയോട‌് തെന്നിന്ത്യ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

ട്രെൻഡായി 'ഗോ ബാക്ക‌് മോഡി': സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രിയോട‌് തെന്നിന്ത്യ

മധുര > കേരളത്തിലും തമിഴ്‌നാട്ടിലും സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ സോഷ്യൽ മീഡിയയിലടക്കം വ്യാപക പ്രതിഷേധം. ട്വിറ്ററിൽ "ഗോ ബാക്ക‌് മോഡി' ഹാഷ‌്ടാഗ‌് ട്രെൻഡിങ‌് ആകുകയാണ‌്. നിലവിൽ രണ്ടാംസ്ഥാനത്താണ‌് ഇത‌്. തമിഴ‌്നാടിനെ കൂടാതെ കേരളത്തിൽനിന്നും കർണാടകയിൽനിന്നുമുള്ള ജനങ്ങൾ ഹാഷ‌്ടാഗ‌് ക്യാമ്പയ‌്നിൽ പങ്കെടുക്കുന്നുണ്ട‌്.

സംസ്ഥാനത്ത് വ്യാപക നാശനഷ‌്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം. ഗജ ചുഴലിക്കാറ്റില്‍ 3 ലക്ഷത്തോളം പേര്‍ക്ക് വീട് നഷ‌്ടമായിരുന്നു.  തൂത്തുക്കുടിയിലെ സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേര്‍ വെടിയേറ്റ് മരിച്ചപ്പോഴും മോദി തമിഴ‌്നാട്ടിലേക്ക‌് തിരിഞ്ഞുനോക്കിയില്ല എന്നാരോപണമുണ്ട‌്. കാവേരി ജല തര്‍ക്കത്തില്‍ കേന്ദ്രം കര്‍ണാടകക്ക് അനുകൂലമായ നിലപാടെടുത്തു തുടങ്ങിയ ആരോപണങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്.



തമിഴ‌്നാട്ടിൽ കറുത്ത വസ‌്ത്രങ്ങളും കൊടികളുമായിട്ടായിരുന്നു പ്രതിഷേധക്കാർ  മധുരയിലെ പാതകളിൽ നിറഞ്ഞത്. 'ഗോ ബാക്ക് മോദി' എന്ന ഹാഷ് ടാഗോടേയാണ് വിവിധ തമിഴ് സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം. വൈക്കോ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടി പ്രതിഷേധം നടത്തിയത്.  പ്രതിഷേധത്തിന് ഭാഗമായി വെെക്കോ കറുത്ത ബലൂണുകളും ആകാശത്തേക്ക് പറത്തി വിട്ടിരുന്നു. പ്രതിഷേധത്തെ തുടർന്ന് നിരവധി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ‌്തു നീക്കി.



from Kerala || Deshabhimani ​Online ​News http://bit.ly/2Up3pJv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages