കൈതപൂവില്‍ വീണ്ടും ജീവിതഗന്ധം; കുഴൂരില്‍ ലോകോത്തര ബോട്ടാണിക്കല്‍ ഗവേഷണ കേന്ദ്രം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 27, 2019

കൈതപൂവില്‍ വീണ്ടും ജീവിതഗന്ധം; കുഴൂരില്‍ ലോകോത്തര ബോട്ടാണിക്കല്‍ ഗവേഷണ കേന്ദ്രം

തൃശൂര്‍ > പരമ്പരാഗത കുടില്‍ വ്യവസായത്തിന് കൈത്താങ്ങ്, നദീതീര സംരക്ഷണത്തിന് ഫലപ്രദമായ മാര്‍ഗം, ഒപ്പം കാര്‍ഷിക വിളകളില്‍ നിന്ന് മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍. കുഴൂരില്‍ ആരംഭിച്ച ബോട്ടാണിക്കല്‍ ഗവേഷണ കേന്ദ്രം ത്രിമുഖലക്ഷ്യങ്ങളുമായി കാര്‍ഷികമേഖയ്ക്ക് ഉണര്‍വ് പകരും. കേന്ദ്രത്തിലെ രാജ്യാന്തരനിലവാരമുള്ള ലബോറട്ടറി വഴി വിവിധയിനങ്ങളില്‍പ്പെട്ട 10 ലക്ഷം ടിഷ്യൂകള്‍ച്ചര്‍ചെടികള്‍ ഉല്‍പ്പാദിപ്പിക്കാനാവും. തഴക്കൈതച്ചെടികളുടെ വന്‍ഉല്‍പ്പാദനത്തിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ വികസിപ്പിക്കുകയാണ് ഈ കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം. ഒപ്പം തഴെക്കെതച്ചെടിയുടെ നാരുപയോഗിച്ച് മൂല്യവര്‍ധിത ഉല്‍്പ്പന്നങ്ങളും വികസിപ്പിക്കും. ഒപ്പം വാഴ, ഔഷധച്ചെടികളും ഉല്‍പ്പാദിപ്പിക്കും. ഇതിനായി സ്ത്രീകള്‍ക്ക് ശാസ്‌ത്രീയ പരിശീലനം ലഭ്യമാക്കുന്ന കേന്ദ്രവും ഇവിടെ സജ്ജമാക്കും. ജനുവരി 12ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ കേന്ദ്രം നാടിനു സമര്‍പ്പിച്ചു.   

ശാസ്ത്രസാങ്കേതിക കൗണ്‍സിലിന്റെ കീഴലുള്ള പാലോട് ജവഹര്‍ ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഈ ഉപകേന്ദ്രം കേരള വ്യവസായ വികസന കോര്‍പ്പറേഷന്റെ ധനസഹായത്തോടെയാണ് കുഴൂരില്‍ ആരംഭിച്ചത്. പായ നെയ്‌ത്ത് കുടില്‍ വ്യവസായത്തിന്റെ പുനരുദ്ധാരണം ഇതു വഴി സാധ്യമാകും. തഴക്കൈതക്കൊപ്പം മറ്റ് കാര്‍ഷിക വിളകളുടെ ഉല്‍പ്പാദനവും മൂല്യവര്‍ധിത ഉത്പ്പന്നങ്ങളുടെ നിര്‍മ്മാണവും ഈ ലബോറട്ടറി സാധ്യമാക്കും. ഒമ്പത് കോടിയോളം രൂപ ചെലവിലാണ് ഈ ഉപകേന്ദ്രം പൂര്‍ത്തിയാക്കിയിട്ടുള്ളത്. 

18.99 കോടിയുടെ ബൃഹത്പദ്ധതിയാണ് കുഴൂരില്‍ നടപ്പാക്കുന്നത്. ഇതില്‍ 8.94 കോടി ലഭിച്ചു. നാലുനിലകളിലാണ് കെട്ടിടം വിഭാവനം ചെയ്തിട്ടുള്ളത്. ഒന്നാംഘട്ടത്തില്‍ 10000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിലാണ് ടിഷ്യുകള്‍ച്ചര്‍ ലബോറട്ടറിയാണ് മുഖ്യമായും നിര്‍മിച്ചിട്ടുള്ളത്. വിവിധയിനങ്ങളില്‍പ്പെട്ട 10 ലക്ഷംചെടികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ഈ ഗഷേണകേന്ദ്രത്തിലാവും. പരീക്ഷണാര്‍ഥം പതിനഞ്ചിനം വാഴ, പപ്പായ, പൈനാപ്പിള്‍, ഔഷധസസ്യം, തഴ തുടങ്ങിയവയുടെ ടിഷ്യുകള്‍ച്ചര്‍ ഉല്‍പ്പാദനം ആരംഭിച്ചു. എട്ടിനം വാഴതൈകളും പുറത്തിറക്കി. പാലോടുനിന്നും നേരത്തെ 3000 കൈതചെടികള്‍ കേരള ജൈവവൈിധ്യബോര്‍ഡ് മുഖേന വിതരണംചെയ്തു. ആന്റമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ കാണുന്ന മുള്ളില്ലാ തഴക്കൈത, 18 അടി നീളുമുള്ള തഴക്കൈത എന്നിവയുടെ ടിഷ്യൂ കള്‍ച്ചര്‍ ഇനങ്ങളും കേന്ദ്രത്തില്‍വികസിപ്പിച്ചു. 

മൂന്ന്ഘട്ടമായി അഞ്ചുഗവേഷണങ്ങളാണ് പദ്ധതിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ  സതീഷ്‌കുമാര്‍ പറഞ്ഞു. ഒന്നാംഘട്ടത്തില്‍ ടിഷ്യുകള്‍ച്ചര്‍ രീതിയിലുള്ള തഴക്കൈത, കാര്‍ഷിക വിളകള്‍, ഫലവൃക്ഷതൈകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധസസ്യങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ഉല്‍പാദനവും വിപണനവും ആരംഭിക്കും. പ്രകൃതിദത്ത നാരിന്റെ ഗുണനിലവാരം തിട്ടപ്പെടുത്തി  മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കും. കോമണ്‍ ഫെസിലിറ്റി സെന്റര്‍വഴി സ്ത്രീകള്‍ക്ക് പരീശലനം നല്‍കും. കൂടുതല്‍ ശാസ്ത്രജ്ഞരേയും സാങ്കേതിക വിദഗ്ദരേയും നിയമിച്ച് പ്രവര്‍ത്തനം വിപുലമാക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.  

അടുത്ത ഘട്ടത്തില്‍ വനമേഖലയില്‍നിന്നുള്ള ഭക്ഷ്യയോഗ്യമായ ഫലങ്ങള്‍ മറ്റ് തനത് വസ്തുക്കള്‍ ഉപയോഗിച്ച് ജനപങ്കാളിത്തോടെ  മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ ആഹാര, ഔഷധ പദാര്‍ഥങ്ങള്‍ വികസിപ്പിച്ചെടുക്കും. അവ വ്യവസായിക അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നതിന് വേണ്ടുന്ന സാങ്കേതിക വിദ്യ കൈമാറ്റം ചെയ്യാനും ലക്ഷ്യമുണ്ട്, കൈതപൂവില്‍നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന ഓയിലിന് വിദേശങ്ങളില്‍ വന്‍ ഡിമാന്‍ഡുണ്ട്. 

ജൈവകൃഷിക്കാവശ്യമായ സാങ്കേതിക സഹായവും  ജൈവകീടാനാശിനി വികാസവും ലക്ഷ്യമിടുന്നു. വിഷാംശമില്ലാത്ത പച്ചക്കറികളുടെ ഉല്‍പാദനവും ലക്ഷ്യമിടുന്നു. ടെറസില്‍ കൃഷിചെയ്യാവുന്ന പോളീഹൗസുകള്‍ രൂപകല്‍പ്പന ചെയ്ത് നല്‍കും.രാസകീടാനാശിനി രഹിത കൃഷിരീതികളുടെ പ്രചരണകേന്ദ്രം എന്നീ വിഭാഗവും കേന്ദ്രത്തിലുണ്ട്.


പ്രളയത്തെ തോല്‍പ്പിച്ച തഴക്കൈത

പ്രകൃതിസംരക്ഷണത്തില്‍ ഏറെ പ്രാധാന്യമുള്ള   സസ്യവര്‍ഗമാണ് തഴക്കൈത. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ പ്രകൃതിക്ഷോഭത്തെ ചെറുക്കാനായി തഴക്കെതകള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.  കേരളം നേരിട്ട മഹാപ്രളയത്തില്‍ പല ചെടികളും ഒലിച്ചുപോയപ്പോള്‍ തഴക്കൈത  പിടിച്ചുനിന്നു എന്നതാണ് പഠനങ്ങളില്‍ തെളിഞ്ഞത്.  മണ്ണൊലിപ്പു തടയുന്നതിലും ഈ സസ്യവര്‍ഗത്തിനു വലിയ പങ്കാണുള്ളത്. കേരള നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനത്തില്‍ ഈ പ്രത്യേകതയെക്കുറിച്ച് എടുത്തു പറയുന്നുണ്ട്.

കടല്‍, കായല്‍, നദി എന്നിവയുടെ സമഗ്ര സംരക്ഷണത്തിനു പുറമെ ഇതുമായി ബന്ധപ്പെട്ട കുടില്‍ വ്യവസായം പരിപോഷിപ്പിക്കുന്നതിനും തഴക്കൈത ഉല്‍പാദനം പ്രയോജനപ്പെടും. മണ്ണൊലിപ്പു തടയുന്നതിന് കായലുകളുടെയും നദികളുടെയും തോടുകളുടെയും പുഴകളുടെയും കരയില്‍ മതില്‍പ്പോലെ കൈത വളര്‍ത്താം. ഞണ്ട്. കൊഞ്ച്, ചെമ്മീന്‍ തുടങ്ങി മത്സ്യങ്ങളുടെ ആവാസകേന്ദ്രങ്ങളായും ഇത് സംരക്ഷണമേകും. കൊടുങ്ങല്ലൂരിലും പരിസരങ്ങളിലും   തഴപ്പായ നിര്‍മാണം എന്ന കുടില്‍ വ്യവസായം സജീവമായിരുന്നു. കേരളത്തിന്റെ പല ഭാഗങ്ങളിലും ഇത് നിലനിന്നിരുന്നു. പടിപടിയായി അത് ഇല്ലാതായി. ഈ വ്യവസായം വീണ്ടെടുക്കാന്‍ തഴക്കൈത ഉല്‍പാദനം വഴി കഴിയും. ജൈവസംസ്‌കാരം തിരിച്ചുവരുന്നതോടെ  പ്ലാസ്റ്റിക് പായകകള്‍ക്കു പകരം വീണ്ടും തഴക്കൈത പായകള്‍ക്ക് പ്രധാന്യം ഏറിവരുന്നുണ്ട്. ഈ സസ്യവര്‍ഗത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് നവകേരള നിര്‍മിതിയില്‍  ഫലവത്തായി ഉപയോഗിക്കണമെന്നും ഡോ. കെ സതീശ്കുമാര്‍ പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2TgHRP3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages