കൊച്ചി> സംഘപരിവാര്‍ ഭീഷണി നിലനില്‍ക്കെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ തമിഴ്നാട്ടില്‍ നിന്നുള്ള മനീതി സംഘത്തെ സ്വകാര്യ വാഹനത്തിൽ കയറ്റി ശബരിമലയിൽ കൊണ്ടുപോയതിനെ വിമര്‍ശിച്ച് ഹൈക്കോടതി.
ഇത് പോലിസിന്റെ ബോധപുർവ്വമായ നടപടിയാണോ എന്ന് സർക്കാർ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. പമ്പയിലേക്ക് സ്വകാര്യ വാഹനം പാടില്ലെന്ന് നേരത്തെ ഉത്തരവുണ്ടായിട്ടും അത് ലംഘിക്കാൻ ബോധപൂർവമായ ശ്രമമുണ്ടായിട്ടുണ്ടോ?. ഡിജിപിയാണോ സന്നിധാനത്തെ സുരക്ഷാ ചുമതലയുള്ള പോലിസാണോ ഇതിന് ഉത്തരവാദി?. ബോധപൂർവമായ ശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ നിയമവാഴ്ച്ച സംരക്ഷിക്കാൻ കോടതിയലക്ഷ്യ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടതി നിരീക്ഷിച്ചു. സർക്കാരും ദേവസ്വം ബോർഡും തിങ്കളാഴ്ച്ച വിശദീകരണം നൽകണം. മേൽനോട്ട സമിതി റിപോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിരീക്ഷണം.
from Kerala || Deshabhimani Online News http://bit.ly/2RsnDUI
via IFTTT
No comments:
Post a Comment