ശബരിമല ദർശനത്തിന‌് പൊലീസിന്റെ ‘വെർച്വൽ ക്യൂ’ ഓൺലൈനായി രജിസ‌്റ്റർ ചെയ‌്ത അപേക്ഷകർ സമർപ്പിക്കുന്ന രേഖകൾ വിശ്വാസത്തിലെടുക്കാൻ മാത്രമേ പൊലീസിന‌് കഴിയൂ. തമിഴ‌്നാട‌് സ്വദേശി പരംജ്യോതി എന്ന പുരുഷൻ സ‌്ത്രീയായി ദർശനം നടത്തിയെന്നാണ‌് വിമർശനം. ഇയാൾ രജിസ‌്റ്റർ ചെയ‌്ത വേളയിൽ ‘സ‌്ത്രീ’ എന്നാണ‌് രേഖപ്പെടുത്തിയത‌്. പക്ഷേ, തിരിച്ചറിയൽ രേഖ ഹാജരാക്കിയതിനെ തുടർന്ന‌് തിരുത്തിയ കൂപ്പൺ നൽകി.
പട്ടികയിൽ 24–--ാം നമ്പരായ തമിഴ‌്നാട‌് സ്വദേശിനിയുടെ വയസ്സ‌് 52 എന്നത‌് 48 എന്നാണ‌് രജിസ‌്ട്രേഷൻ സമയത്ത‌് നൽകിയത‌്. തിരിച്ചറിയിൽ കാർഡ‌് ഹാജരാക്കിയപ്പോൾ അതിനനുസരിച്ച‌് കൂപ്പൺ നൽകി. എന്നാൽ, രജിസ‌്ട്രേഷൻ സമയത്ത‌് ഉൾപ്പെടുത്തിയ പ്രായം തിരുത്തിയില്ല. തിരുപ്പതി, പുരി ക്ഷേത്രങ്ങളിലെ ഓൺലൈൻ രീതിയാണ‌് ശബരിമലയിലും അവലംബിച്ചത‌്. തിരുപ്പതിയിലെ രജിസ‌്ട്രേഷനിലും സാങ്കേതികമായ പിഴവുകൾ വരാറുണ്ട‌്. ശബരിമലയിൽ 51 സ‌്ത്രീകൾ എത്തിയ കാര്യം സുപ്രിം കോടതിയിൽ പരാമർശിക്കുക മാത്രമാണ‌് ചെയ‌്തതെന്നും രേഖകൾ ഫയൽ ചെയ‌്തിട്ടില്ലെന്നും വ്യക്തമാണ‌്. ഫയൽ ചെയ്യാത്ത രേഖയായതിനാൽ ഇനി കോടതിയിൽ സമർപ്പിക്കുന്ന സാഹചര്യത്തിൽ പിഴവ‌് തിരുത്താനാകും. ക്ലറിക്കൽ പിഴവ‌് കോടതിയിൽ ചൂണ്ടിക്കാട്ടിയാൽ അനുമതിയോടെയും തിരുത്താനും അവസരമുണ്ട‌്. സർക്കാർ സൈറ്റിൽനിന്ന‌് ശേഖരിച്ച വിവരങ്ങളാണ‌് പട്ടികയിൽ ഉൾപ്പെടുത്തിയത‌്. മൊബൈൽ നമ്പറടക്കം അപേക്ഷകർ നൽകിയ വിവരങ്ങളും ഇതിലുണ്ട‌്. ഇക്കാര്യങ്ങളെല്ലാം മറച്ച‌് ചിലർ വിവാദം ഉയർത്തുന്നതിനുപിന്നിൽ കോടതി വിധി നടപ്പായതിന്റെ ജാള്യമുണ്ട‌്.
from Kerala || Deshabhimani Online News http://bit.ly/2RSUbrj
via IFTTT
No comments:
Post a Comment