- തൊഴിലുറപ്പാക്കാൻ തൊഴിലാളികൾ ; എന്‍ആര്‍ഇജി സമ്മേളനത്തിന് കൊല്ലത്ത‌് തുടക്കം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

- തൊഴിലുറപ്പാക്കാൻ തൊഴിലാളികൾ ; എന്‍ആര്‍ഇജി സമ്മേളനത്തിന് കൊല്ലത്ത‌് തുടക്കം


തൊഴിലുറപ്പ‌് തൊഴിലാളികളുടെ കരുത്തുറ്റ സമരസംഘടനയായ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ പ്രഥമ സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഉജ്വലതുടക്കം. തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാനും തൊഴിലുറപ്പുനിയമം നൽകുന്ന  അവകാശങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താനുമുള്ള പ്രക്ഷോഭങ്ങൾക്ക് രൂപംനൽകുന്ന  സമ്മേളനം കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺഹാളിൽ സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്തു.

സമ്മേളന നഗരിക്കുമുന്നിൽ  രാവിലെ യൂണിയൻ സംസ്ഥാന പ്രസിഡന്റ്  എസ് രാജേന്ദ്രൻ പതാക ഉയർത്തിയതോടെയാണ് നടപടികൾക്കു തുടക്കമായത്.  ഉദ്ഘാടനസമ്മേളനത്തിൽ  എസ് രാജേന്ദ്രൻ അധ്യക്ഷനായി.

സി കെ ഹരീന്ദ്രൻ എംഎൽഎ രക്തസാക്ഷി പ്രമേയവും യൂണിയൻ ട്രഷറർ സൂസൻകോടി അനുശോചനപ്രമേയവും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ കെ എൻ ബാലഗോപാൽ സ്വാഗതം പറഞ്ഞു. സിപിഐ എം കേന്ദ്രകമ്മിറ്റിഅംഗം കെ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി എസ് സുദേവൻ,  കെ സോമപ്രസാദ് എംപി, സിപിഐ എം സംസ്ഥാനകമ്മിറ്റിഅംഗം കെ വരദരാജൻ എന്നിവർ പങ്കെടുത്തു. സംസ്ഥാനസെക്രട്ടറി എം വി ബാലകൃഷ്ണൻ  പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.പൊതുചർച്ചയിൽ  27 പ്രതിനിധികൾ  പങ്കെടുത്തു.

എസ് രാജേന്ദ്രൻ, സി കെ ഹരീന്ദ്രൻ എംഎൽഎ, സൂസൻകോടി, പി തങ്കം, ആർ പുഷ്പലതമധു എന്നിവർ അംഗങ്ങായ  പ്രസീഡിയമാണ‌് സമ്മേളനം നിയന്ത്രിക്കുന്നത‌്. കെ ചന്ദ്രൻ (പ്രമേയം), കെ ചന്ദ്രൻ(മിനുട‌്സ‌്), ആർ സനൽകുമാർ (ക്രെഡൻഷ്യൽ) എന്നിവരാണ‌് സബ‌്കമ്മറ്റി കൺവീനർമാർ. 10 ലക്ഷത്തോളം അംഗങ്ങളെ പ്രതിനിധീകരിച്ച്  677 പ്രതിനിധികൾ പങ്കെടുക്കുന്നു.
 ഞായറാഴ്ച  പകൽ മൂന്നിന് ക്യൂഎസി മൈതാനിയിൽ അരലക്ഷം തൊഴിലാളികൾ പങ്കെടുക്കുന്ന റാലി. തുടർന്ന‌് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.



from Kerala || Deshabhimani ​Online ​News http://bit.ly/2HlA0hr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages