വളം കീടനാശിനി ഡിപ്പോകൾ പരിശോധിക്കാൻ നിർദേശം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

വളം കീടനാശിനി ഡിപ്പോകൾ പരിശോധിക്കാൻ നിർദേശം


സ്വന്തം ലേഖകൻ
നെല്ലിന് കീടനാശിനി തളിച്ച് രണ്ട് തൊഴിലാളികൾ തിരുവല്ലയിൽ മരിച്ചതിനെത്തുടർന്ന് സംസ്ഥാനത്തെ എല്ലാ വളം–-കീടനാശിനി ഡിപ്പോകളും പരിശോധിക്കാനും അനധികൃത വിൽപ്പന തടയാനും കൃഷിമന്ത്രി വി എസ‌് സുനിൽ കുമാർ നിർദേശം നൽകി. തിരുവല്ലയിലെ സംഭവത്തെ തുടർന്ന് കൃഷി ഓഫീസറുടെ കുറിപ്പില്ലാതെ അനധികൃതവിൽപ്പന നടത്തിയ ഇലഞ്ഞിമൂട്ടിൽ ഡിപ്പോ ഉദ്യോഗസ്ഥർ പൂട്ടി. കഴിഞ്ഞ ഡിസംബറിൽ  വളം കീടനാശിനി ഉപയോഗത്തെ സംബന്ധിച്ച് കൃഷിമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കീടനാശിനികളുടെ വിൽപ്പന, ഉപയോഗം സംബന്ധിച്ച് നിർദേശങ്ങൾ സംസ്ഥാനത്തുടനീളം നൽകിയിരുന്നു.  ചുവപ്പ്, മഞ്ഞ ലേബലിലുള്ള കീടനാശിനികൾ കൃഷി ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരമുള്ള കുറിപ്പിന്റെ അടിസ്ഥാനത്തിൽമാത്രം വിൽപ്പന നടത്താനായിരുന്നു നിർദേശം.

  ഓരോവിളകൾക്കും പ്രത്യേകം കീടനാശിനികളും കളനാശിനികളുമാണ് നിഷ്‌കർഷിച്ചിട്ടുള്ളത്.  വില്പന നടത്തുന്നവയുടെ വിവരങ്ങൾ വ്യക്തമായി പ്രദർശിപ്പിക്കാനും നിർദേശം നൽകി.  ഇതെല്ലാം ലംഘിച്ച് അനധികൃതവിൽപ്പന തുടരുന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം ഡിപ്പോകളുടെ ലൈസൻസ് റദ്ദാക്കാൻ നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2HpjDjZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages