ബൈപ്പാസ് ഉദ്ഘാടനത്തിൽ നിന്ന് മാറിനിന്നത‌് ട്രോളർമാരെ പേടിച്ച്‌; മെട്രോയിൽ കയറിയ കുമ്മനത്തിന്റെ അവസ്ഥ ഓർമ്മയുണ്ടെന്നും ശ്രീധരൻ പിള്ള - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

ബൈപ്പാസ് ഉദ്ഘാടനത്തിൽ നിന്ന് മാറിനിന്നത‌് ട്രോളർമാരെ പേടിച്ച്‌; മെട്രോയിൽ കയറിയ കുമ്മനത്തിന്റെ അവസ്ഥ ഓർമ്മയുണ്ടെന്നും ശ്രീധരൻ പിള്ള

കൊച്ചി> കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് മാറി നിന്നത‌് പണ്ട് മെട്രോ ട്രെയിനില്‍ കയറിയ കുമ്മനത്തിന്റെ അവസ്ഥയാകാതിരിക്കാനെന്ന‌് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. നേരത്തെ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെടാതെയെത്തി ചിത്രങ്ങളിൽ ഇടംപിടിച്ച കുമ്മനം കനത്ത ട്രോൾ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

ഭരണകൂട ഭീകരതയ്ക്കും പോലീസ് രാജിനുമെതിരെ കോഴിക്കോട് നടത്തുന്ന ഏകദിന സത്യാഗ്രഹ വേദിയിലായിരുന്നു ശ്രീധരൻ പിള്ളയുടെ സ്വയം ട്രോളൽ. പ്രധാനമന്ത്രി ബൈപ്പാസ് ഉദ്ഘാടനം ചെയ്തിട്ടും ശ്രീധരന്‍ പിള്ളയെ ആ പരിസരത്തൊന്നും കാണാതിരുന്നത് സംസാര വിഷയമായപ്പോഴാണ് സെല്‍ഫ് ട്രോളടിച്ച് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയത്.

ഈ സംഭവത്തിന് ശേഷം വിളിക്കാതെയെത്തുന്നതിന് കുമ്മനടി എന്നൊരു പ്രയോഗം തന്നെ മലയാളികള്‍ പുറത്തിറക്കി. അത്തരമൊരു ഭീകരാവസ്ഥ ഇനിയും സൃഷ്ടിച്ച് പ്രത്യാഘാതം താങ്ങാനുള്ള ശേഷിയില്ലാത്തതിനാലാണ് താൻ ബൈപ്പാസ് ഉദ്ഘാടനത്തിന്റെ പരിസരത്ത് പോലും പോകാതിരുന്നതെന്ന് ശ്രീധരൻപിള്ള സമ്മതിച്ചു.

അതേസമയം, ബൈപ്പാസ് ഉദ്ഘാടനച്ചടങ്ങിനിടെ ശബ്ദമുണ്ടാക്കി ചടങ്ങ് അലങ്കോലമാക്കാൻ ശ്രമിച്ചവരെ ശ്രീധരൻപിള്ള രൂക്ഷമായി വിമർശിക്കുകയും ചെയ്തു. പൊതുവേദിയിൽ കൂകി വിളിച്ച ആരെയും ബിജെപി ന്യായീകരിക്കില്ല. അത്തരത്തിൽ ഇന്നലെ പ്രവർത്തകർ പെരുമാറിയത് ശരിയായില്ല. കൊല്ലത്തെ ജനങ്ങൾ കൂകിയ സംഭവത്തിൽ ജനാധിപത്യ സംവിധാനത്തിൽ ന്യായീകരിക്കാനാവില്ല. എത്രമാത്രം എതിർപ്പുണ്ടെങ്കിലും കൂകിയത് ന്യായീകരിക്കില്ലെന്ന് ശ്രീധരൻ പിള്ള പറഞ്ഞു.

സെക്രട്ടറിയേറ്റ് സമരത്തെക്കുറിച്ചും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പ്രതികരിച്ചു. ലക്ഷ്യം നേടുന്നത് വരെ സെക്ട്രറിയേറ്റ് സമരം തുടരും. സമര രീതി മാറിയേക്കാം.പക്ഷെ പ്രഖ്യാപിത ലക്ഷ്യം നേടുന്നത് വരെ സമരം തുടരും.



from Kerala || Deshabhimani ​Online ​News http://bit.ly/2sx2yu0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages