ലെനിൻ രാജേന്ദ്രന്‌ കേരളത്തിന്റെ യാത്രാമൊഴി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 16, 2019

ലെനിൻ രാജേന്ദ്രന്‌ കേരളത്തിന്റെ യാത്രാമൊഴി

തിരുവനന്തപുരം> അനന്തരിച്ച പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്‍ (67)ന്റെ മൃതദേഹം ഔദോഗിക ബഹുമതികളോടെ തൈക്കാട് ശാന്തി കവാടത്തിൽ സംസ്‌ക്കരിച്ചു.
1992 ലെ മികച്ച ചലച്ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ച ലെനിൻ  രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിലെ 'ഇരുളിൻ മഹാനിന്ദ്രയിൽ നിന്നുർത്തി നീ' എന്ന കവിത ചൊല്ലിയാണ്‌ പ്രിയസംവിധായകന്‌ കലാകേരളം അന്തിമോപചാരം അർപ്പിച്ചത്‌.

ചെന്നൈയിലെ രാമചന്ദ്ര മെഡിക്കൽ കോളേജിലെ എംബാം നടപടികൾ പൂർത്തിയാക്കി ഇന്നലെ 4.15ഓടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്. യൂണിവേഴ്സിറ്റി കോളേജിലും കലാഭവനിലും പൊതുദർശനത്തിന്‌ വച്ചു. ചലച്ചിത്ര രാഷ്ട്രീയ മേഖലയിലെ നിരവധി പേർ ലെനിൻ രാജേന്ദ്രനെ അവസാനമായി കാണാൻ കടവടിയാർ പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്കെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ  അന്തിമോപചാരം അർപ്പിച്ചൂ

കരൾ രോഗബാധയെത്തുടർന്ന് രണ്ട് മാസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡിസംബർ 16 ന് കരൾ മാർറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി. തുടർന്ന് ആരോഗ്യനിലയിൽ പുരോഗതിയുണ്ടായെങ്കിലും ഒരാഴ്ച മുമ്പ് രോഗം മൂർച്ഛിച്ചു. തുടർന്നുണ്ടായ അണുബാധയും അമിതമായി രക്തസമ്മർദ്ദം കുറഞ്ഞതുമാണ് മരണകാരണം. ഡോ രമണിയാണ് ഭാര്യ, മകള്‍: ഡോ. പാര്‍വതി, മകന്‍: ഗൗതമന്‍



from Kerala || Deshabhimani ​Online ​News http://bit.ly/2sv2z1F
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages