കൊച്ചി> കെഎസ്ആർടിസി പണിമുടക്ക് ഹൈക്കോടതി തടഞ്ഞു. നാളെ ഒത്തുതീർപ്പ് ചർച്ച നടക്കുന്നതിനാലാണ് തടഞ്ഞത്. നാളത്തെ ചർച്ചയിൽ തൊഴിലാളി സംഘടനകൾ പങ്കെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ സമരം സംബന്ധിച്ച ചര്‍ച്ചകളുടെ ഫലം അറിയിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നൽകിയിരുന്നു. ഉച്ചക്ക് 1.45 ന് വിവരം അറിയിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. സമരക്കാര്‍ നല്‍കിയ നോട്ടീസില്‍ അധികാരികള്‍ ഇടപെടുന്നുണ്ടെങ്കില്‍ സമരം ഉചിതമാണോയെന്നും കോടതി ചോദിച്ചു.
സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യുക്കേഷന്‍ എന്ന സംഘടന നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
from Kerala || Deshabhimani Online News http://bit.ly/2MdYg3X
via IFTTT
No comments:
Post a Comment