കൊച്ചി> സംസ്ഥാന ലഹരി വർജന മിഷൻ ‘വിമുക‌്തി’യുടെ ഭാഗമായി എക‌്സൈസ‌് വകുപ്പ‌് സംഘടിപ്പിച്ച ഹാഫ‌് മാരത്തോണിൽ കെനിയൻ താരങ്ങളുടെ ആധിപത്യം. സ‌്ത്രീകളുടെയും പുരുഷന്മാരുടെയും വിഭാഗത്തിൽ ഇവരാണ‌് ഒന്നാമത‌് .
35 വയസുവരെയുള്ളവരുടെ പുരുഷ വിഭാഗത്തിൽ കെനിയക്കാരായ ഐസക‌് എൻഡൂറോ, ഐസക‌് കിപ‌്കെമോയ‌് എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. യു പി സ‌്വദേശിയായ സഞ‌്ജയ‌് അഗർവാളിനാണ‌് മൂന്നാം സ്ഥാനം. വനിതകളിൽ കെനിയക്കാരിയായ ബ്രിജിഡ‌് ജെറാനോ ഒന്നാമതെത്തി. ഏഞ്ചൽ ജെയിംസ‌് രണ്ടും ടി പി ആശ മൂന്നും സ്ഥാനങ്ങളിലെത്തി.
35 മുതൽ 50 വയസുവരെയുള്ളവരുടെ പുരുഷ വിഭാഗത്തിൽ കെനിയൻതാരം പോൾ മെയ‌്ന എൻഗാരി ഒന്നാമതെത്തി. ടി രാജ‌് രണ്ടും കെ എ അബ‌്ദുൾ റഷീദ‌് മൂന്നും സ്ഥാനങ്ങൾ നേടി . വനിതാ വിഭാഗത്തിൽ കെനിയക്കാരിയായ നവോമി വാംബുയി ഒന്നാമത്തെി. എം വാസന്തി, മീനാക്ഷി ശങ്കർ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.
50 വയസിനു മുകളിലുള്ളവരുടെ വിഭാഗത്തിൽ കെനിയക്കാരൻ സ‌്റ്റീഫൻ കിഹാര ഗിച്ചുകി ഒന്നാമതെത്തി. മുഹമ്മദ‌് ഇദ്രിസ‌് രണ്ടും എ ശശി മൂന്നും സ്ഥാനങ്ങൾ നേടി. വനിതാ വിഭാഗത്തിൽ ലഫ‌്. കേണൽ അനു ഷാജിയാണ‌് ഒന്നാമത‌്. ജ്യോതിശ്രീ രണ്ടും ജെസ്സി പി ജേക്കബ‌് മൂന്നും സ്ഥാനങ്ങൾ നേടി.
ശനിയാഴ‌്ച പുലർച്ചെ 5.30 ന‌് എറണാകുളം മഹാരാജാസ‌് കോളേജ‌് സ‌്റ്റേഡിയത്തിൽ നിന്ന‌് വെല്ലിങ്ടൺ ഐലൻഡിലേക്കാണ‌് ഹാഫ‌് മാരത്തോൺ നടത്തിയത‌്. മന്ത്രി ടി പി രാമകൃഷ‌്ണൻ ഫ‌്ളാഗ‌് ഓഫ‌് ചെയ‌്തു.എക‌്സൈസ‌് കമീഷണർ ഋഷിരാജ‌് സിങ‌്, ജില്ലാ കലക‌്ടർ കെ മുഹമ്മദ‌് വൈ സഫീറുള്ള തുടങ്ങിയവർ പങ്കെടുത്തു. വിജയികൾക്ക‌് ഹൈബിഈഡൻ എംഎൽഎ സമ്മാനങ്ങൾ വിതരണം ചെയ‌്തു.
from Kerala || Deshabhimani Online News http://bit.ly/2TK5vDg
via IFTTT
No comments:
Post a Comment