കൊച്ചി > മുഖ്യമന്ത്രി പിണറായി വിജയന്‍ ആദര്‍ശധീരനായ മികച്ച രാഷ്ട്രീയക്കാരനാണെന്ന് തമിഴ് നടന്‍ സത്യരാജ്. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ മികച്ച രാഷ്ട്രീയക്കാരനും ആദര്‍ശധീരനുമാണ്. തമിഴ്‌നാട്ടിലും കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹം. തൊണ്ണൂറ്റിയഞ്ചുവയസുള്ള നല്ലകണ്ണയ്യയെ പോലുള്ള കമ്മ്യൂണിസ്റ്റുകാരൊക്കെ സിനിമാക്കാരെക്കാള്‍ വലിയവരാണെന്നും സത്യരാജ് പറഞ്ഞു. മനോരമ ന്യൂസ് ചാനലിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു സത്യരാജിന്റെ പ്രതികരണം.
എന്നാല്‍, നാല്‍പത്തിയൊന്നുവര്‍ഷത്തെ അഭിനയജീവിതത്തിനിടയില്‍ രാഷ്ട്രീയം തന്നെ ഒരുഘട്ടത്തിലും മോഹിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ സത്യരാജ്, തമിഴ് രാഷ്ട്രീയത്തിലേക്കുള്ള സിനിമാക്കാരുടെ കടന്നുകയറ്റത്തെ രൂക്ഷമായി വിമര്‍ശിക്കുന്നുണ്ട്. മുഖ്യമന്ത്രിയാവുക മാത്രമാണ് സിനിമാക്കാരുടെ ലക്ഷ്യം, ജനങ്ങളെ സേവിക്കുന്നതില്‍ ഇവര്‍ തല്‍പരരല്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ 'കനാ'യുടെ പ്രചരണാര്‍ഥം കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം.
നിരവധി തമിഴ്- മലയാളം ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചതനായ നടനാണ് സത്യരാജ്. ഒടുവില്‍ പുറത്തിറങ്ങിയ 'ബാഹുബലി'യില്‍ സത്യരാജ് അവതരിപ്പിച്ച കട്ടപ്പ എന്ന കാഥാപാത്രം ഏറെ സ്വീകാര്യത നേടിയിരുന്നു.
from Kerala || Deshabhimani Online News http://bit.ly/2C5QUe4
via IFTTT
No comments:
Post a Comment