ശബരിമലയിൽ തീർഥാടക പ്രവാഹം തുടരുന്നു, ശനിയാഴ‌്ച ഒരുലക്ഷത്തിലേറെപ്പേർ ദർശനത്തിനെത്തി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

ശബരിമലയിൽ തീർഥാടക പ്രവാഹം തുടരുന്നു, ശനിയാഴ‌്ച ഒരുലക്ഷത്തിലേറെപ്പേർ ദർശനത്തിനെത്തി

കേരള പുനർനിർമാണത്തിന‌് സംസ്ഥാന സർക്കാരിന്റെ ശ്രമങ്ങൾക്ക‌് കരുത്തു പകരാൻ മലേഷ്യൻസംഘം സന്നിധാനത്തെത്തി. ഗുരുസ്വാമി ശേഖരന്റെ നേതൃത്വത്തിലുള്ള 36 അംഗ സംഘമാണെത്തിയത‌്. അതിനിടെ തീർഥാടക പ്രവാഹം തുടരുകയാണ‌്. ശനിയാഴ‌്ച ഒരുലക്ഷത്തിലേറെപ്പേർ ദർശനത്തിനെത്തി. ഇതൊടെ നടപ്പുസീസണിൽ എത്തിയവരുടെ എണ്ണം 41 ലക്ഷം കവിഞ്ഞു. മലേഷ്യൻ തലസ്ഥാനമായ കൊലാലമ്പൂരിന‌് 60 കിലോമീറ്റർ വടക്ക‌് സ്ഥിതി ചെയ്യുന്ന സെറംബാൻ നഗരത്തിൽ നിന്നെത്തിയവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ഞായറാഴ‌്ച 70, 000 രൂപ കൈമാറും.

36 വർഷമായി മുടങ്ങാതെ ശബരിമലയിൽ എത്തുന്നവരാണ‌് ഈ സംഘത്തിലെ പലരും.  പമ്പയിലും പരിസരങ്ങളിലും പ്രളയം വൻനാശം വിതച്ചത‌് വാർത്തകളിലൂടെ ഇവർ അറിഞ്ഞിരുന്നു. ഇതെത്തുടർന്നാണ‌് ദുരിതാശ്വാസനിധിയിലേക്ക‌് പണം കൈമാറാൻ തീരുമാനിച്ചത‌്. ദേവസ്വം ബോർഡംഗം വിജയകുമാറിന‌് കൈമാറുന്ന പണം പമ്പാ പുനരുദ്ധാരണത്തിന‌് വിനിയോഗിക്കണമെന്നാണ‌് ഇവരുടെ ആവശ്യം.

സംഘത്തിൽ അഞ്ചു സ‌്ത്രീകളുണ്ട‌്. സ്വാമി അയ്യപ്പൻ റോഡുവഴി ഡോളിയിൽ വന്ന  ഇവരിൽ മൂന്നുപേരെ  ഒരുസംഘം  തടഞ്ഞു. പാവായി കൊളന്തീവേലു, ശങ്കരി വേലായുധൻ, ഗൗരി ഗോപൽ എന്നിവരെയാണ‌് പ്രായം കുറവാണന്ന‌് പറഞ്ഞ‌് ‌തടഞ്ഞത‌്. പ്രായം തെളിയിക്കാൻ പാസ‌്പോർട്ട‌് കാണിക്കാനും ആവശ്യപ്പെട്ടു. എന്നാൽ  ഇവർ വഴങ്ങിയില്ല. ഡോളി തൊഴിലാളികളാണ‌് ഇവർക്ക‌് സംരക്ഷണം ഒരുക്കിയത‌്. മരക്കൂട്ടത്ത‌് എത്തിയപ്പോൾ ദേവസ്വം വിജിലൻസിലെ ഉദ്യോഗസ്ഥൻ ഇവർക്ക‌് സുരക്ഷ നൽകി സന്നിധാനം വരെ അനുഗമിച്ചു. ശങ്കരി മൂന്നുവർഷമായി ശബരിമല സന്ദർശിക്കുന്നുണ്ട‌്. സ്വീഡനിൽ നിന്നെത്തിയ മിഖായേൽ മൊറോസയും നദേശ ഉസ്കോവയും നിലയ‌്ക്കലിൽനിന്ന‌് മടങ്ങി. ജനുവരി ഒന്നു മുതൽ ശരാശരി ഒരു ലക്ഷം പേരാണ‌് മല ചവിട്ടിയത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2SD8TzL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages