ഹര്‍ത്താല്‍ അക്രമം; 1286 കേസുകളിലായി 38000ത്തോളം പേര്‍ പ്രതികള്‍, തലശേരിയില്‍ നിരോധനാജ്ഞ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 6, 2019

ഹര്‍ത്താല്‍ അക്രമം; 1286 കേസുകളിലായി 38000ത്തോളം പേര്‍ പ്രതികള്‍, തലശേരിയില്‍ നിരോധനാജ്ഞ

തിരുവനന്തപുരം > സംസ്ഥാനത്ത് സംഘപരിവാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളെത്തുടര്‍ന്ന് അറസ്റ്റിലായവരുടെ എണ്ണം 3282 ആയി. 1286 കേസുകളിലായി 38000ത്തോളം പേരാണ് പ്രതികള്‍. അറസ്റ്റിലായവരില്‍ 487 പേര്‍ റിമാന്‍ഡിലാണ്. 2795 പേര്‍ക്ക് ജാമ്യം ലഭിച്ചു.

എറണാകുളത്താണ് ഏറ്റവും കൂടുതല്‍ ആളുകള്‍ അറസ്റ്റിലായത് - 486 പേര്‍. പാലക്കാട് 410 പേരും ആലപ്പുഴയില്‍ 328 പേരും കണ്ണൂരില്‍ 304 പേരും അറസ്റ്റിലായി.

അതേസമയം സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ഡിജിപി ജില്ലാ പൊലീസ് മേധാവികള്‍ക്ക് അതീവജാഗ്രതാ നിര്‍ദേശം നല്‍കി. തലശേരി ന്യൂ മാഹിയില്‍ നാളെ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 



from Kerala || Deshabhimani ​Online ​News http://bit.ly/2Tq9Gnw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages