വനിതാമതിൽ നവോത്ഥാന ചരിത്രത്തിൽ തിളങ്ങുന്ന അധ്യായം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

വനിതാമതിൽ നവോത്ഥാന ചരിത്രത്തിൽ തിളങ്ങുന്ന അധ്യായം


വനിതാമതിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ തിളങ്ങുന്ന അധ്യായമായെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.  സംഘാടകർ പ്രതീക്ഷിച്ചതിനെക്കാൾ വലിയവിഭാഗം വനിതകൾ പങ്കെടുത്തുവെന്ന‌് മാത്രമല്ല കേരളീയസമൂഹത്തിൽ വലിയ ചലനങ്ങൾ സൃഷ‌്ടിക്കുന്നതും ഭാവികേരളത്തിന്റെ ദിശ തന്നെ നിർണയിക്കാൻ വനിതകളെ പ്രാപ‌്തരാക്കുന്നതുമായി മതിൽ മാറി.

വനിതാമതിലിനെതിരെ ഉയർന്ന ആക്രോശങ്ങൾ ആരും ഗൗരവമായി കണക്കാക്കിയിട്ടില്ല. സമാനതകളില്ലാത്ത ഒരു പാട‌് പാഠങ്ങളാണ‌് വനിതാമതിൽ നൽകുന്നത‌്. പുതിയ തലമുറയ‌്ക്ക‌് പഴയ നവോത്ഥാന കാര്യങ്ങൾ അത്രത്തോളം അറിയുമായിരുന്നില്ല. അതെല്ലാം അറിയാനും നമ്മൾ എങ്ങനെ നമ്മളായി എന്ന‌് മനസ്സിലാക്കാനുമുള്ള പാഠശാലയായി മതിൽ മാറി. വനിതകൾ ഒരു സമ്മർദവുമില്ലാതെയാണ‌് മതിലിൽ അണിനിരന്നത‌്. 

നവോത്ഥാന മൂല്യങ്ങളും സ‌്ത്രീ പുരുഷ സമത്വവും കേരളീയസമൂഹം ഏറെ ചർച്ചചെയ‌്തു. ഡിസംമ്പർ 1 മുതൽ ജനുവരി 1 വരെ ഒരുമാസം മതിലിന‌് ചുറ്റുമാണ‌് കേരളം കറങ്ങിയത‌്‌. വനിതാമതിൽ കൊളുത്തിയ ജ്വാല ഭാവികേരളത്തിലെ സ‌്ത്രീ പുരുഷ സമത്വത്തിന്റെ വെളിച്ചമായി മാറും. പുതിയ നവോത്ഥാനത്തിന്റെ കേളികൊട്ടായി ഭാവിചരിത്രം രേഖപ്പെടുത്തും. ഇത‌ുതന്നെയാണ‌് സർക്കാർ പ്രതീക്ഷിച്ചതും ആഗ്രഹിച്ചതും.

ഈ ചരിത്രം വരുംതലമുറയ‌്ക്കായി പ്രത്യേകം രേഖപ്പെടുത്തണം. തമസ‌്കരിക്കപ്പെട്ട സ‌്ത്രീമുന്നേറ്റങ്ങളും സ‌്ത്രീ പ്രവർത്തനങ്ങളും ചരിത്രത്തിൽ അടയാളപ്പെടുത്തി സംരക്ഷിക്കണം. ഇതിനെല്ലാമായി നവോത്ഥാന മ്യൂസിയം സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2BXz5hn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages