തിരുവനന്തപുരം
ശബരിമല യുവതീപ്രവേശത്തിന്റെ മറവിൽ ബിജെപി–- ആർഎസ‌്എസ‌് ഗുണ്ടാസംഘത്തിന്റെ അക്രമത്തിന‌് ഇരയായ കെഎസ‌്ആർടിസി ബസുകൾ നഗരത്തിൽ വിലാപയാത്ര നടത്തി. തുടർച്ചയായി ഉണ്ടാകുന്ന അക്രമങ്ങളിൽ കെഎസ‌്ആർടിസിക്കുണ്ടാകുന്ന നഷ്ടത്തെക്കുറിച്ച‌് ജനങ്ങളെ ബോധവൽക്കരിക്കാനായിരുന്നു ബസുകളുടെ പ്രതീകാത്മക വിലാപയാത്ര. കെഎസ‌്ആർടിസി ആസ്ഥാനത്തുനിന്ന‌് സെക്രട്ടറിയറ്റ‌് പടിക്കൽവരെ ഒരു ചിൽ ബസടക്കം 17 ബസ് വിലാപയാത്രയായി നീങ്ങി. ‘എന്നെ തകർക്കരുതേ, നിരവധി പേരുടെ അന്നമാണ‌്’ തുടങ്ങിയ വാചകങ്ങളടങ്ങിയ ബാനറുകൾ പതിപ്പിച്ചിരുന്നു യാത്ര. ചില്ലുകൾ പൂർണമായും തകർന്ന ബസുകളുമുണ്ടായിരുന്നു.
കെഎസ‌്ആർടിസി ജീവനക്കാരും പ്രതിഷേധസൂചകമായ പ്ലക്കാർഡുകളുമായി യാത്രയിൽ അണിനിരന്നു.
from Kerala || Deshabhimani Online News http://bit.ly/2R7VxyQ
via IFTTT
No comments:
Post a Comment