വേഗവും സുരക്ഷയും കൂട്ടി ‘ലക്ഷ്യ’ വരുന്നു; ഉദ‌്ഘാടനം ഇന്ന‌് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 4, 2019

വേഗവും സുരക്ഷയും കൂട്ടി ‘ലക്ഷ്യ’ വരുന്നു; ഉദ‌്ഘാടനം ഇന്ന‌്


ആലപ്പുഴ
സുവർണ ജൂബിലി നിറവിലെത്തിയ  ജലഗതാഗത വകുപ്പ‌്  ആധുനിക സുരക്ഷാസംവിധാനങ്ങളോടെ നിർമിച്ച അഞ്ച‌് യാത്രാബോട്ടുകൾ വെള്ളിയാഴ‌്ച നീറ്റിലിറക്കും. ഇവയുടേയും കൈനകരി സർക്കുലർ സർവീസിന്റെയും ഉദ‌്ഘാടനം വെള്ളിയാഴ‌്ച പകൽ 11.30ന‌് ആലപ്പുഴ ബോട്ട‌് ജെട്ടിക്കു സമീപം മന്ത്രി ജി സുധാകരൻ നിർവഹിക്കും. മന്ത്രി എ കെ ശശീന്ദ്രൻ അധ്യക്ഷനാകും.

യാനങ്ങളുടെ സുരക്ഷാപരിശോധനയിലെ ലോകോത്തര ഏജൻസിയായ ഇന്ത്യൻ രജിസ്‌റ്റർ ഓഫ‌് ഷിപ്പിങ്ങിന്റെ (ഐആർഎസ‌്) മാനദണ്ഡങ്ങൾ പ്രകാരമുള്ള ഉയർന്ന സുരക്ഷാ നിലവാരത്തിലാണ‌് ‘ലക്ഷ്യ’ എന്നു പേരിട്ട അഞ്ച‌് സ‌്റ്റീൽ ബോട്ടുകളും നിർമിച്ചത‌്.  ബയോ ടോയ‌്‌ലറ്റുകളും ബോട്ടിലുണ്ട‌്. ഒരുകോടി രൂപയിലേറെയാണ‌് ഓരോന്നിന്റെയും നിർമാണച്ചെലവ‌്.

അരൂരിലെ യാർഡിൽ പൊതുമേഖലാസ്ഥാപനമായ സ‌്റ്റീൽ ഇൻഡസ‌്ട്രിയൽസ‌് കേരള  ലിമിറ്റഡ‌് (സിൽക്ക‌്) നിർമിച്ച ബോട്ടുകൾ ആലപ്പുഴയിലെത്തിച്ചു.  പഴക്കംചെന്ന ബോട്ടുകൾക്കു പകരം പുതിയ ലക്ഷ്യ ബോട്ടുകൾ സർവീസ‌് നടത്തുമെന്ന‌് ജലഗതാഗത ഡയറക്ടർ ഷാജി വി നായർ പറഞ്ഞു.

ഒരേസമയം 75 പേർക്ക‌് യാത്രചെയ്യാവുന്ന ലക്ഷ്യ ബോട്ടുകളിൽ സുഖപ്രദവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കുന്നതിന‌്  സംവിധാനങ്ങളുണ്ട‌്.  ശബ‌്ദവും വിറയലും കുറഞ്ഞ 127 കുതിരശക്തിയുള്ള എൻജിൻ ഉപയോഗിക്കുന്ന ബോട്ടിൽ ആധുനിക രീതിയിലുള്ള സീറ്റുകളാണ‌് ക്രമീകരിച്ചിരിക്കുന്നത‌്. സുരക്ഷയ‌്ക്കാവശ്യമായ എൻജിൻ നിയന്ത്രിത ബൽജ‌് പിമ്പ‌്, ഫയർ പമ്പ‌്, അന്താരാഷ‌്ട്ര നിലവാരത്തിലുള്ള ലൈഫ‌് ജാക്കറ്റുകൾ എന്നിവയുണ്ട‌്.   ലക്ഷ്യ ബോട്ടുകളുടെ വേഗത ഏഴ‌് നോട്ടിക്കൽ മൈലാണ‌്. അനുകൂല സാഹചര്യങ്ങളിൽ ഇത‌് 8.5 വരെയാക്കാനും സാധിക്കും.

രാജ്യത്തെ ആദ്യ സോളാർ ഫെറി ബോട്ട‌് ‘ആദിത്യ’, അത്യാധുനിക മെഡിക്കൽ സൗകര്യങ്ങളുള്ള ജല ആംബുലൻസ‌്, രാജ്യത്തെ ആദ്യ അതിവേഗ എസി യാത്രാബോട്ട‌് ‘വേഗ 120’ എന്നിവ പുറത്തിറക്കിയതിനു പിന്നാലെയാണ‌് സുരക്ഷിത യാത്ര ഉറപ്പാക്കാൻ ലക്ഷ്യ ബോട്ടുകളും എത്തിക്കുന്നത‌്.
 



from Kerala || Deshabhimani ​Online ​News http://bit.ly/2Rc8k35
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages