മുങ്ങുന്ന കപ്പലായി എൻഡിഎ ; സഖ്യകക്ഷികൾ കൊഴിയുന്നു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

മുങ്ങുന്ന കപ്പലായി എൻഡിഎ ; സഖ്യകക്ഷികൾ കൊഴിയുന്നു

സഖ്യകക്ഷികൾ ഓരോന്നായി വിടപറയുന്നതോടെ എൻഡിഎ കേരള ഘടകം മുങ്ങുന്ന കപ്പലായി. ബിജെപിയും ബിഡിജെഎസ‌ും പി സി തോമസ‌ിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസും മാത്രമായി എൻഡിഎ ചുരുങ്ങി. ബിഡിജെഎസ‌് എപ്പോൾ വേണമെങ്കിലും മുന്നണി വിട്ടേക്കുമെന്ന‌് ബിജെപി നേതാക്കൾതന്നെ സ്വകാര്യമായി പറയുന്നു. ജെഎസ‌്എസ‌് രാജൻ ബാബു വിഭാഗമാണ‌് ഒടുവിൽ ബിജെപി സഖ്യം വെടിഞ്ഞത‌്. സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയസഭ നേരത്തെ ബന്ധം ഉപേക്ഷിച്ചിരുന്നു. എൽഡിഎഫുമായി സഹകരിച്ച‌് പ്രവർത്തിക്കുകയാണ‌് സി കെ ജാനു.

പി സി തോമസ‌് വിഭാഗത്തിന‌് ഒരുഗതിയും മറുഗതിയുമില്ലെന്ന സ്ഥിതിയാണ‌്. എൻഡിഎ സംവിധാനം കടലാസിൽ മാത്രമാണെന്നാണ‌് രാജൻ ബാബു ഉയർത്തിയ വിമർശം.
 കേരളത്തിൽ ഈ മുന്നണിക്ക‌് രാഷ്ട്രീയ പ്രസക്തിയില്ലെന്നും അദ്ദേഹം പറയുന്നു. ബിഡിജെഎസ‌് ആകട്ടെ മുന്നണിക്കകത്താണോ പുറത്താണോയെന്ന‌് തിട്ടമില്ലാത്ത അവസ്ഥയിലാണ‌്. ശബരിമല സംരക്ഷണ ജാഥ നയിക്കാനും മറ്റും കൂട്ടിയതല്ലാതെ മറ്റു പരിഗണനകളൊന്നും  നൽകിയിട്ടില്ല. പ്രധാനമന്ത്രി   കൊല്ലത്ത‌് വന്നപ്പോൾ തുഷാർ വെള്ളാപ്പള്ളിക്ക‌് ഒരു‘ഷേക‌് ഹാൻഡ‌് ’ നൽകിയത‌് മിച്ചമെന്ന‌് ബിഡിജെഎസ‌് നിലപാടിൽ അമർഷമുള്ള നേതാക്കൾ പറയുന്നു. രാജ്യസഭാ സീറ്റ‌്, കേന്ദ്രമന്ത്രിപദം, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിത്വം. ഇങ്ങനെ പല വാഗ‌്ദാനങ്ങളായിരുന്നു.  നാലരവർഷത്തിനിടെ പ്രധാനപ്പെട്ട ഒരുസ്ഥാനവും കിട്ടിയില്ല.

ഇനിയും വഞ്ചന സഹിക്കണോയെന്ന ചോദ്യം ബിഡിജെഎസിൽ ശക്തിപ്പെടുകയാണ‌്. രാജൻ ബാബുവിന്റെ നേതൃത്വത്തിലുള്ള ജെഎസ‌്എസ‌് വിഭാഗം മാതൃസംഘടനയിൽ ലയിക്കുന്നതിനുള്ള ചർച്ചയിലാണ‌്.  യുഡിഎഫുമായും അവർ ചർച്ച നടത്തുകയാണെന്ന‌് സൂചനയുണ്ട‌്. ബിഡിജെഎസ‌് കൂട്ടുകെട്ട‌് മോഹവുമായി  ചില കോൺഗ്രസ‌് നേതാക്കളും രംഗത്തുണ്ട‌്. എൻഡിഎ ഏത‌് നിമിഷവും നാമാവശേഷമാകുമെന്ന‌് ഏറ്റവും നന്നായി അറിയാവുന്നത‌് ബിജെപി നേതാക്കൾക്കാണ‌്. സംസ്ഥാന പ്രസിഡന്റ‌് പി എസ‌് ശ്രീധരൻ പിള്ളയാണ‌് ഇതിന‌് മുഖ്യ ഉത്തരവാദിയെന്ന‌് അവർ പറയുന്നു.

മറ്റുനേതാക്കളുമായിപ്പോലും കൂടിയാലോചനയ‌്ക്ക‌് ഒരുക്കമല്ലാത്ത പിള്ള എങ്ങനെ ഘടകകക്ഷികളുമായി രമ്യപ്പെടുമെന്ന‌് അവർ ചോദിക്കുന്നു. ഗ്രൂപ്പ‌് രഹിതനായി പ്രസിഡന്റ‌് സ്ഥാനത്ത‌് വന്ന പിള്ള സ്വയം ഗ്രൂപ്പുണ്ടാക്കിയെന്ന‌് എൻഡിഎ കക്ഷികളും പറയുന്നു. ബിഡിജെഎസ‌ുകൂടി വിടുന്നതോടെ എൻഡിഎ കേരളത്തിൽ ബിജെപി മാത്രമായി  മാറുമെന്ന‌് പിള്ളവിരുദ്ധ പക്ഷം കേന്ദ്രനേതൃത്വത്തിന‌് സൂചന നൽകിയതായാണ‌് വിവരം.



from Kerala || Deshabhimani ​Online ​News http://bit.ly/2HkxBDC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages