പുതുവഴിവെട്ടം : തീരദേശ ഹൈവേ: 3 വർഷം, 300 കിലോമീറ്റർ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

പുതുവഴിവെട്ടം : തീരദേശ ഹൈവേ: 3 വർഷം, 300 കിലോമീറ്റർ


വിപുലമായ ഗതാഗതസൗകര്യത്തിനൊപ്പം തീരസമ്പദ‌്ഘടനയിൽ വൻമാറ്റത്തിനും സഹായകമാകുന്ന തീരദേശ ഹൈവേ നിർമാണം ഫെബ്രുവരിയിൽ തുടങ്ങും. ആദ്യഘട്ട ടെൻഡർ നടപടി ഈ ആഴ‌്ചയാണ‌്. ഒരിക്കലും സാധ്യമാകില്ലെന്ന‌് വിലയിരുത്തിയ പദ്ധതിയാണ‌് 25 വർഷത്തിനുശേഷം കിഫ‌്ബിയിലൂടെ യാഥാർഥ്യമാകുന്നത‌്.

1993ൽ നാറ്റ‌്പാകിന്റെ പഠനത്തിലാണ‌് പദ്ധതി രൂപപ്പെടുന്നത‌്. എൽഡിഎഫ‌് സർക്കാർ വന്നശേഷം വീണ്ടും ജീവൻവച്ചു.  കേരള അടിസ്ഥാന സൗകര്യ നിക്ഷേപ  നിധി (കിഫ‌്ബി)യുടെ പ്രവർത്തന വിപുലീകരണം പദ്ധതി യാഥാർഥ്യമാകുമെന്ന‌് ഉറപ്പാക്കി. 2017 ജൂലൈയിൽ സർക്കാർ തത്വത്തിൽ അംഗീകാരം നൽകി.

നിർമാണ ചുമതല കേരള റോഡ‌് ഫണ്ട‌് ബോർഡിനും. തീരജനതയുടെ ജീവിതനിലവാരം വലിയതോതിൽ ഉയരും. മനോഹര ബീച്ചുകളെ ബന്ധിപ്പിച്ചുള്ള പാത ടൂറിസത്തിനും കുതിപ്പേകും. തീരപാതയെ പൂർണമായും ബന്ധിപ്പിക്കാൻ 28 കിലോമീറ്റർ പുതിയറോഡും, പാലങ്ങൾ, മേൽപ്പാലങ്ങൾ എന്നിവയും നിർമിക്കേണ്ടിവരും. ഒട്ടേറെമേഖലയിൽ നിലവിലെ പാത പൂർണമായുംതകർന്ന അവസ്ഥയിലുമാണ‌്.  നിർമാണത്തിൽ കിഫ‌്ബി  മാർഗനിർദേശങ്ങളും പാലിക്കും.

സ്ഥലമെടുപ്പ‌് തലവേദനയാകില്ല
നിയോജക മണ്ഡലാടിസ്ഥാനത്തിൽ എംഎൽഎയുടെ നേതൃത്വത്തിൽ പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുടെയും യോഗം വിളിച്ചുചേർത്ത‌് ചർച്ച ചെയ‌്താണ‌് പ്രവർത്തനം മുന്നോട്ടുപോകുന്നത‌്. അതിനാൽ സ്ഥലമെടുപ്പ‌് അടക്കമുള്ള കാര്യങ്ങളിലുള്ള തടസ്സങ്ങൾ പെട്ടെന്ന‌് ഒഴിവാക്കാനാകുന്നു. 14 മണ്ഡലത്തിൽ യോഗം ചേർന്നു. മറ്റ‌് മണ്ഡലങ്ങളിലെ യോഗം സമയക്രമം നിശ്ചയിച്ച‌് മുന്നേറുന്നു.

മലയോര ഹൈവേ പദ്ധതിയിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന‌് വില നൽകുന്നില്ല. ഉടമകൾ സ്വമേധയാ വിട്ടുനൽകുന്ന സ്ഥലത്താണ‌് പദ്ധതി നടപ്പാക്കുന്നത‌്. തീരദേശ ഹൈവേ പദ്ധതിയിൽ ഏറ്റെടുക്കുന്ന സ്ഥലത്തിന‌് വില നൽകുന്നതിനൊപ്പം ആവശ്യമായിടത്ത‌് പുനരധിവാസവും ഉറപ്പാക്കുന്നു.

 

പൂവാർ മുതൽ കുഞ്ചത്തൂർ വരെ
തിരുവനന്തപുരം പൂവാർ മുതൽ കാസർകോട‌് കുഞ്ചത്തൂർ വരെ 655.6 കിലോമീറ്റിൽ സംയോജിത തീരദേശ വിശാലപാത–-സൈക്കിൾ ട്രാക്ക‌് പദ്ധതി

കിഫ‌്ബിവഴി  6500 കോടി രൂപയുടെ നിക്ഷേപം
14 മുതൽ 15.6 മീറ്റർവരെ വീതി. ഇതിൽ രണ്ടുമീറ്റർ സൈക്കിൾ ട്രാക്ക‌്.
മൂന്നുവർഷത്തിനുള്ളിൽ 300 കിലോമീറ്റർ ഗതാഗതത്തിന‌് തുറന്നുകൊടുക്കാം

3 ഘട്ടങ്ങൾ, പാത റെഡി
ആദ്യഘട്ടത്തിൽ മലപ്പുറം, കണ്ണൂർ, കൊല്ലം തുടങ്ങിയ ജില്ലകളിലായി 41 കിലോമീറ്റർ നിർമാണം ടെൻഡർ ചെയ്യും. മലപ്പുറം പടിഞ്ഞാറെക്കരമുതൽ ഉണ്ണിയാൽവരെ 52.78 കിലോമീറ്ററും ഉൾപ്പെടുന്നു. ഒരുവർഷത്തിനകം പൂർത്തിയാകും. രണ്ടാംഘട്ടത്തിൽ കാസർകോട‌്, തൃശൂർ, മലപ്പുറം, കൊല്ലം തുടങ്ങിയ ജില്ലകളിൽ300 കിലോമീറ്ററിൽ നിർമാണം. രണ്ടുമുതൽ മൂന്നുവർഷത്തിനകം പൂർത്തിയാകും. മൂന്നാംഘട്ടത്തിൽ എല്ലാമേഖലയിലും സ്ഥലം ഉറപ്പാക്കി പൂർണ പാതാനിർമാണം മൂന്നുമുതൽ അഞ്ചുവർഷത്തിനകം പൂർത്തീകരിക്കും.


 



from Kerala || Deshabhimani ​Online ​News http://bit.ly/2RSUoe5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages