ബിജെപിയും ആര്‍എസ‌്‌പിയും തമ്മില്‍ രഹസ്യധാരണ: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, January 20, 2019

ബിജെപിയും ആര്‍എസ‌്‌പിയും തമ്മില്‍ രഹസ്യധാരണ: കോടിയേരി


കൊല്ലം ലോക്‌സഭാ സീറ്റിൽ ബിജെപിയും ആർഎസ‌്പിയും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സ്ഥാനാർഥിയായി പ്രേമചന്ദ്രനെ മുൻകൂട്ടി പ്രഖ്യാപിച്ച‌് ആർഎസ‌്പി സംസ്ഥാന സെക്രട്ടറി നടത്തിയനീക്കം ഇത് വ്യക്തമാക്കുന്നതാണ‌്. കൊല്ലത്ത‌് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം അന്തർനാടകങ്ങൾ തെരഞ്ഞെടുപ്പിൽ യുഡിഎഫിന‌് തിരിച്ചടിയാകും. ആലപ്പാട്ടെ ഖനനത്തിൽ  സംഘർഷം ഉണ്ടാക്കലല്ല പ്രശ്‌നപരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

ഇതിന് സമരക്കാർ ഉൾപ്പെടെ എല്ലാവരും  സഹകരിക്കണം. പൊതുമേഖല സംരക്ഷിച്ചും പരിസ്ഥിതിക്ക് കോട്ടം വരാതെയുമുള്ള വികസനമാണ് സർക്കാർ ലക്ഷ്യം. പൊതുമേഖലയിൽ വ്യവസായസ്ഥാപനങ്ങൾ നിലനിൽക്കേണ്ടത് നാടിന്റെ  പുരോഗതിക്ക് ആവശ്യമാണ്. ആലപ്പാട്ട് ഖനനം നിലച്ചാൽ സ്ഥാപനത്തിന്റെ  പ്രവർത്തനത്തെ ബാധിക്കും.

അശാസ്ത്രീയമായ സീവാഷിങ് ഒരു മാസത്തേക്ക് നിർത്താൻ തീരുമാനിച്ചിട്ടുണ്ട്. മികച്ചനിലയിൽ പ്രവർത്തിക്കുന്ന വ്യവസായസ്ഥാപനം തകർത്തുകൊണ്ടുള്ള തീരുമാനമെടുക്കാൻ സർക്കാരിനാകില്ല. ആലപ്പാട്ട് സമരം  നടത്തുന്നവർ അവിടത്തുകാർ മാത്രമല്ല. സർക്കാരിന് ഇക്കാര്യത്തിൽ യുദ്ധപ്രഖ്യാപനവുമില്ല.

വി എസ് ആലപ്പാട്ടെ ഖനനത്തെക്കുറിച്ചു പറഞ്ഞതിൽ പിശകുണ്ടെങ്കിൽ കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ തിരുത്തുമെന്നും ചോദ്യത്തിനു മറുപടിയായി കോടിയേരി പറഞ്ഞു.
ശബരിമലയിൽ പ്രവേശിച്ച യുവതികളുടെ പട്ടിക സംബന്ധിച്ച വിവാദം  അപ്രസക്തമാണ‌്. പട്ടികയെച്ചൊല്ലി വിവാദം ഉണ്ടാകേണ്ട കാര്യമില്ല. പ്രായം ഉൾപ്പെടെവച്ച് അവരവർ ഓൺലൈനിൽ രജിസ്റ്റർ ചെയ്ത വിവരങ്ങളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ചത്. സർക്കാർ സ്വന്തമായി ലിസ്റ്റ് തയ്യാറാക്കിയതല്ല. രജിസ്‌ടേഷനിൽ തെറ്റ് വന്നിട്ടുണ്ടെങ്കിൽ പരിശോധിക്കണമെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2Hz6u8j
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages