യുവതികള്‍ക്ക് സൗകര്യമൊരുക്കാന്‍ ഒരുവര്‍ഷം വേണം : ശബരിമല നിരീക്ഷകസമിതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

യുവതികള്‍ക്ക് സൗകര്യമൊരുക്കാന്‍ ഒരുവര്‍ഷം വേണം : ശബരിമല നിരീക്ഷകസമിതി


സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ യുവതികൾകൂടി ​​ദർശനത്തിന് എത്തുമ്പോൾ അടിസ്ഥാനസൗകര്യമൊരുക്കാൻ ഒരുവർഷമെങ്കിലും വേണ്ടിവരുമെന്ന‌് ഹൈക്കോടതി നിയോ​ഗിച്ച നിരീക്ഷകസമിതിയുടെ റിപ്പോർട്ട‌്. ശബരിമലദർശനത്തിന‌് സംരക്ഷണംതേടി കണ്ണൂർ സ്വദേശി രേഷ‌്മാ നിശാന്ത് അടക്കമുള്ളവർ സമർപ്പിച്ച ഹർജിപരി​ഗണിച്ച ഡിവിഷൻ ബെഞ്ച് ശബരിമലയിലെ അടിസ്ഥാനസൗകര്യങ്ങളെക്കുറിച്ച് റിപ്പോർട്ട‌് നൽകാൻ  സമിതിയോട് ആവശ്യപ്പെട്ടിരുന്നു.

മതിയായ അടിസ്ഥാന സൗകര്യമില്ലെങ്കിൽ യുവതീപ്രവേശം സാധ്യമാകുമോയെന്നും കോടതി ചോദിച്ചിരുന്നു. തുടർന്നാണ് മൂന്നം​ഗസമിതി  റിപ്പോർട്ട‌് നൽകിയത്.
നിലവിൽ 10നും 50നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ മലചവിട്ടുന്നില്ലെന്ന് ജനുവരി മൂന്നിന‌് നൽകിയ റിപ്പോർട്ടിൽപറയുന്നു. ഇപ്പോൾ സ്ത്രീകൾ മലചവിട്ടാത്തതിനാൽ സുപ്രീംകോടതി വിധിക്കുശേഷം തീർഥാടകരുടെ എണ്ണം എത്ര വർധിക്കുമെന്ന് വ്യക്തമല്ല.

പമ്പയിൽനിന്ന് ശബരിമലയിലേക്കുള്ള പരമ്പരാഗത ശരണപാതയും സ്വാമി അയ്യപ്പൻ റോഡും കുത്തനെയുള്ള കയറ്റമാണ്. സുപ്രീംകോടതി വിധി നടപ്പാക്കാൻ വഴിയിൽ കൂടുതൽ പ്രാഥമികസൗകര്യങ്ങളും കുടിവെള്ളവും ഏർപ്പാടാക്കേണ്ടിവരും. പുതിയവിഭാഗം ഭക്തർ യുവതികളാണെന്നിരിക്കെ അധികപൊലീസ് സുരക്ഷയും ആവശ്യമാണ്. സുപ്രീംകോടതിയുടെ നിർദേശപ്രകാരം കേന്ദ്രസർക്കാർ തയ്യാറാക്കി സംസ്ഥാനം അംഗീകരിച്ച മാസ്റ്റർപ്ലാനിലും യുവതികൾക്ക് സൗകര്യത്തിനായി മാറ്റങ്ങൾ വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ജനുവരി രണ്ടിന് രണ്ട് യുവതികൾ ശബരിമല കയറിയതിന്റെ വിവരങ്ങളൊന്നും റിപ്പോർട്ടിലില്ല.



from Kerala || Deshabhimani ​Online ​News http://bit.ly/2RQmVBM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages