മണ്ണിന്റെ മക്കളുടെ കൈകളിലേക്ക് 100 കോടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

മണ്ണിന്റെ മക്കളുടെ കൈകളിലേക്ക് 100 കോടി


തൃശൂർ
മണ്ണിൽ വിയർപ്പൊഴുക്കിയ കർഷകത്തൊഴിലാളികളുടെ കൈകളിലേക്ക്  ആശ്വാസത്തിൻ കിരണമേകി 100 കോടിയുടെ  ആനുകൂല്യം. വിറയാർന്ന കൈകളുമായി അധിവർഷാനുകൂല്യങ്ങൾ ഏറ്റുവാങ്ങിയപ്പോൾ തൊഴിലാളികളുടെ കണ്ണിൽ പ്രതീക്ഷയുടെ തിളക്കം. യുഡിഎഫ് സർക്കാർ തടഞ്ഞുവച്ച 100 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് പിണറായി സർക്കാർ വിതരണം ചെയ്യാനാരംഭിച്ചത്.  കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ആനുകൂല്യവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ നടന്നു.

ക്ഷേമനിധി ബോർഡ് തൊഴിലാളികൾക്ക് ആറിനം ക്ഷേമപദ്ധതികളാണ് നടപ്പാക്കുന്നത്. 60 വയസ്സ‌് പൂർത്തിയാക്കി ക്ഷേമനിധിയിൽനിന്നും വിരമിച്ച തൊഴിലാളികൾക്കുള്ള അധിവർഷാനുകൂല്യം, മരണപ്പെട്ട തൊഴിലാളികളുടെ ആശ്രിതർക്ക‌്  മരണാനന്തര സഹായം, തൊഴിലാളികളുടെ പെൺമക്കൾക്കുള്ള വിവാഹധനസഹായം, സ്ത്രീത്തൊഴിലാളികൾക്ക‌്  പ്രസവാനുകൂല്യം, തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സഹായം, ചികിത്സാ സഹായം എന്നിവയാണ് വിതരണം ചെയ്തത്. സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറുകയായിരുന്നു.   2011–-12, 2012–-13, 2013–-14 സാമ്പത്തിക വർഷംവരെയുള്ള 1,05,200 പേർക്ക് അധിവർഷാനുകൂല്യങ്ങൾ വിതരണംചെയ്യാനാവും.

വലിയൊരു സഹായമാണ് സർക്കാർ ചെയ്തതെന്ന് അധിവർഷാനുകൂല്യം ഏറ്റുവാങ്ങിയ വാടാനപ്പള്ളി മേപ്പറമ്പിൽ ദേവകി (70) പറഞ്ഞു. ക്ഷേമനിധിയിലേക്ക് കൃത്യമായി പണം അടച്ചെങ്കിലും വിരമിച്ചപ്പോൾ അധിവർഷാനുകൂല്യം ലഭിച്ചിരുന്നില്ല. ഈ സർക്കാർ  പണം തന്നതിൽ  വലിയ സന്തോഷമായെന്നും ദേവകി പറഞ്ഞു.  10,625 രൂപ ബാങ്കിൽ നിക്ഷേപിച്ചതിന്റെ രേഖകളാണ് ചടങ്ങിൽ ദേവകിക്ക് കൈമാറിയത്. അടച്ച പണത്തിന് അനുസരിച്ചാണ് ഇത്തരത്തിൽ ആനുകൂല്യം സർക്കാരിൽനിന്ന് ലഭിക്കുക.

യുഡിഎഫ് സർക്കാർ ക്ഷേമനിധി ബോർഡിന് ഫണ്ടൊന്നും അനുവദിച്ചില്ല. അതിനാൽ ആനുകൂല്യങ്ങൾ കുടിശ്ശികയായിരുന്നു. എൽഡിഎഫ‌് സർക്കാർ വന്നശേഷം ആദ്യം 30 കോടി അനുവദിച്ചു. ഇതുപ്രകാരം 2011  മാർച്ച് വരെയുള്ള അധിവർഷാനുകൂല്യം വിതരണം ചെയ്തു. ഓണത്തിനുമുന്നോടിയായി എല്ലാ ജില്ലകളിലും മൂന്നുകോടിയുടെ ആനുകൂല്യങ്ങൾ ബോർഡിന്റെ സ്വന്തം ഫണ്ടുപയോഗിച്ച് വിതരണംചെയ്തു.  പ്രളയശേഷമുള്ള സാമ്പത്തിക പ്രയാസത്തിലും രണ്ടാംഗഡുവായി 100 കോടി രൂപ സർക്കാർ അനുവദിച്ചു. വി എസ് സർക്കാരിന്റെ കാലത്തും പ്രത്യേക ധനസഹായമായി  114.90 കോടി ബോർഡിന് അനുവദിച്ചിരുന്നു. ക്ഷേമനിധി ബോർഡിൽ 16,14,531 തൊഴിലാളികൾ അംഗങ്ങളാണ‌്.

ആനുകൂല്യവിതരണം സി എൻ ജയദേവൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ്  മേരി തോമസ് അധ്യക്ഷയായി. കെഎസ‌്കെടിയു സംസ്ഥാന സെക്രട്ടറി എൻ ആർ ബാലൻ, ബികെഎംയു സംസ്ഥാന സെക്രട്ടറി എ കെ ചന്ദ്രൻ, പി ആർ സുധാകരൻ, ജയരാജ് അടിയത്ത്, കെ എൻ മോഹനൻ, ഇ എ അബ്ദുൾസലാം എന്നിവർ സംസാരിച്ചു. ക്ഷേമനിധി ബോർഡ‌് ചെയർമാൻ പി കെ കൃഷ്ണൻ സ്വാഗതവും ചീഫ‌് എക‌്സിക്യുട്ടീവ‌് വി പി യമുന നന്ദിയും പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2CFMRFI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages