ആത്മീയാചാര്യർ വർഗീയതയുടെ വക്താക്കളാകരുത്‌: കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

ആത്മീയാചാര്യർ വർഗീയതയുടെ വക്താക്കളാകരുത്‌: കോടിയേരി


ആത്മീയാചാര്യന്മാരെക്കൊണ്ട‌് കമ്യൂണിസ്റ്റ‌് വിരുദ്ധരാഷ്ട്രീയം പറയിച്ചാൽ കേരളത്തിൽ മാറ്റമുണ്ടാകുമെന്ന ആർഎസ‌്എസ‌് സ്വപ്നം വ്യാമോഹംമാത്രമാണെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ‌്  ഇത്തരം വാക്കുകൾ തള്ളിക്കളയും. കേരളത്തെ ഗുജറാത്താക്കി മാറ്റാനുള്ള ആർഎസ‌്എസ‌് അജൻഡയുടെ ഭാഗമായാണ‌് ആത്മീയാചാര്യന്മാരെ രാഷ്ട്രീയവേദികളിലെത്തിക്കുന്നത‌്. സ്വന്തം പ്രവർത്തനമേഖല വിട്ട‌് ഇവർ വർഗീയ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത‌് സമൂഹത്തിന‌് നല്ലതല്ല. ആർഎസ‌്എസ‌്, ബിജെപി, കോൺഗ്രസ‌്, ആർഎസ‌്പി തുടങ്ങിയ പ്രസ്ഥാനങ്ങൾവിട്ട‌് സിപിഐ എമ്മിൽ ചേർന്ന‌് പ്രവർത്തിക്കാൻ തീരുമാനിച്ചവരെ സ്വീകരിക്കാൻ പാളയത്തുചേർന്ന പൊതുയോഗം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി.

സുപ്രീംകോടതി വിധിക്കെതിരെ സംഘടിപ്പിച്ച അയ്യപ്പസംഗമത്തിൽ ആത്മീയാചാര്യന്മാരും മഠാധിപതികളും രാഷ്ട്രീയമാണ‌് സംസാരിച്ചത‌്. ഇടതുപക്ഷത്തിനും കമ്യൂണിസ്റ്റുകൾക്കുമെതിരെ ഇവർ പരസ്യ നിലപാടെടുത്തത‌് യാദൃച്ഛികമയല്ല. ആർഎസ‌്എസ‌് പയറ്റുന്ന പുതുതന്ത്രത്തിന്റെ ഭാഗമായാണിത‌്.
സ‌്ത്രീപ്രവേശത്തിന‌് അനുകൂലമായ നിലപാട‌് മുമ്പ‌് സ്വീകരിച്ച ആർഎസ‌്എസ‌് ഇപ്പോൾ നിലപാട‌് മാറ്റി. അമൃതാനന്ദമയി ഉൾപ്പെടെയുള്ളവർ ഇതുപോലെ പഴയ നിലപാട‌് തിരുത്തി. അമൃതാനന്ദമയി 11 വർഷംമുമ്പ‌് സ‌്ത്രീ പ്രവേശത്തിനനുകൂലമായി പ്രസംഗിച്ചിരുന്നു. ഇപ്പോഴുള്ള നിലപാട‌് മാറ്റം ആർഎസ‌്എസ‌് പറഞ്ഞതുകൊണ്ടാണോ എന്ന‌് അവർ വ്യക്തമാക്കണം.

ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനാണ‌് ആർഎസ‌്എസ‌് ഇപ്പോൾ ശ്രമിക്കുന്നത‌്. വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച‌് ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനാണ‌് അവരുടെ ശ്രമം. ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച‌് ആയുധപരിശീലനവും വർഗീയ ചേരിതിരിവുണ്ടാക്കുന്ന പ്രവർത്തനങ്ങളും നടന്നാൽ അത‌് ഭീകരവാദത്തിന‌് വളമേകും. ഇത‌് തിരിച്ചറിഞ്ഞ‌് കേരളീയ സമൂഹം ഒറ്റക്കെട്ടായി നിൽക്കണം.

രാജ്യം മുഴുവൻ  ഇപ്പോൾ ബിജെപിവിരുദ്ധ തരംഗത്തിലാണ‌്. ബിജെപിക്കു ബദലാകാൻ കോൺഗ്രസിന‌് ഒരിക്കലുമാകില്ല. പാർലമെന്റിലെ 258 ബിജെപി എംപിമാരിൽ 103 പേരും മുൻ കോൺഗ്രസ‌് നേതാക്കളായിരുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ ജയിക്കുന്ന കോൺഗ്രസുകാർ ആ പാർടിയിൽത്തന്നെ നിൽക്കുമെന്ന‌് ഒരുറപ്പുമില്ല. അതുകൊണ്ടുതന്നെ ഇന്ത്യൻ ജനതയ‌്ക്ക‌് കോൺഗ്രസിനെ വിശ്വാസമില്ല. ബിജെപിക്കു ബദലാകാൻ ഇടതു, മതനിരപേക്ഷ ശക്തികൾക്കേ കഴിയൂവെന്നും കോടിയേരി പറഞ്ഞു.



from Kerala || Deshabhimani ​Online ​News http://bit.ly/2T3mJeV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages