ബിജെപി ഓഫീസിനുള്ള എട്ടുകോടി ‘കുഴിയിലായി’, ‘മാരാർജി സ്മൃതി മന്ദിരം’ കടലാസിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

ബിജെപി ഓഫീസിനുള്ള എട്ടുകോടി ‘കുഴിയിലായി’, ‘മാരാർജി സ്മൃതി മന്ദിരം’ കടലാസിൽ

‌തിരുവനന്തപുരം> ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന ലക്ഷ്യത്തോടെ അമിത‌് ഷാ തറക്കല്ലിട്ട ബിജെപി സംസ്ഥാന കമ്മിറ്റിയുടെ ‘മാരാർജി സ്മൃതി മന്ദിരം’ ഒന്നരവർഷം കഴിഞ്ഞിട്ടും കടലാസിൽ. ദേശീയനേതൃത്വം നൽകിയ എട്ടുകോടി ഉൾപ്പെടെ ആസ്ഥാനമന്ദിര നിർമാണത്തിന‌് ശേഖരിച്ച വൻ തുക സംബന്ധിച്ച‌് ചോദ്യമുയർന്നതോടെ ബിജെപി  നേതൃത്വം ഊരാക്കുടുക്കിലായി.

അന്നത്തെ സംസ്ഥാന പ്രസിഡന്റ‌് കുമ്മനം രാജശേഖരനായിരുന്നു നിർമാണച്ചുമതല. വി മുരളീധരൻ നിർമാണ കമ്മിറ്റി അംഗവും. തമ്പാനൂർ അരിസ‌്റ്റോ ജങ‌്ഷന‌ു സമീപം 2017 ജൂൺ നാലിനാണ‌് നിർമാണത്തിന‌് തറക്കല്ലിട്ടത‌്. മണ്ണ‌് നീക്കംചെയ്യാൻ  കുഴിച്ചതിനെത്തുടർന്ന‌് വൻ കുഴിയായി കിടക്കുകയാണ‌്  ഈ സ്ഥലം. ലോഡ‌് കണക്കിന‌ു മണ്ണ‌് വിറ്റവകയിൽ കിട്ടിയ ലക്ഷക്കണക്കിന‌ു രൂപയെക്കുറിച്ചും നേതൃത്വത്തിന‌് തിട്ടമില്ല.  ക്രമക്കേടിനെക്കുറിച്ച‌് കേന്ദ്രനേതൃത്വത്തിന‌് പരാതി ലഭിച്ചതിനെത്തുടർന്നാണ‌് നേതൃത്വം കുരുക്കിലായത‌്.

അമ്പത്താറ‌് സെന്റ‌് സ്ഥലത്ത‌് എട്ട‌് നിലയിലായി 53,886 ചതുരശ്ര അടി മന്ദിരമാണ‌് വിഭാവനം ചെയ‌്തത‌്. ആധുനിക സൗകര്യങ്ങളോടെ നിർമിക്കുന്ന മന്ദിരത്തിൽ രണ്ട‌ുനില പാർക്കിങ്ങിനായി നീക്കിവച്ചിരുന്നു. 15 കോടിയാണ‌് ചെലവ‌് കണക്കാക്കിയത‌്. ഇതിൽ ആദ്യഗഡുവായാണ‌്  കേന്ദ്രനേതൃത്വം എട്ടുകോടി നൽകിയത‌്.  ആധുനിക സൗകര്യങ്ങളുള്ള ആസ്ഥാനമന്ദിരം ഇല്ലാത്ത സംസ്ഥാനങ്ങളിൽ അത‌് നിർമിക്കാനുള്ള തീരുമാനപ്രകാരമാണ‌് ഇവിടെയും കെട്ടിടനിർമാണത്തിന‌് നിർദേശിച്ചത‌്. മുഴുവൻ ചെലവും കേന്ദ്രനേതൃത്വം വഹിക്കുമെന്നും അറിയിച്ചിരുന്നു.

പിരിച്ചതെത്ര, വന്നതെത്ര?- എല്ലാം സ്വാഹ
ആദ്യഗഡുവായി കേന്ദ്രം എത്ര കോടി നൽകിയെന്നതിന്റെ വ്യക്തമായ രേഖ ഇപ്പോഴത്തെ സംസ്ഥാന നേതൃത്വത്തിന്റെ പക്കലില്ല. കേരളത്തിൽനിന്ന‌് എത്ര കോടി പിരിച്ചെന്നതിനും കണക്കില്ല. ആറുമാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന‌് അവകാശപ്പെട്ട‌് വലിയ ആഘോഷപൂർവമാണ‌് അമിത‌് ഷാ തറക്കല്ലിട്ടത‌്.
 നിർമാണപുരോഗതി അറിയിക്കാൻ കേന്ദ്രം അയച്ച കത്തിനും തൃപ‌്തികരമായ മറുപടി നൽകിയില്ല.

കേന്ദ്ര ഫണ്ട‌് ഇതുവരെ കിട്ടിയില്ലെന്നാണ‌് സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗം പറയുന്നത‌്. അതേസമയം, തുക അനുവദിച്ചെന്നും പണി തുടങ്ങാത്തതിനാൽ അത‌് തിരിച്ചെടുത്തെന്നും മറുപക്ഷം പറയുന്നു. എന്തായാലും കോടികൾ എങ്ങോട്ടുപോയെന്ന‌് നിർമാണ കമ്മിറ്റി അംഗങ്ങൾക്കും അറിയില്ല. ഒന്നരവർഷം കഴിഞ്ഞിട്ടും നിർമാണം തുടങ്ങാത്തതിനെത്തുടർന്നാണ‌് കേന്ദ്രനേതൃത്വം അന്വേഷണം തുടങ്ങിയത‌്. സംസ്ഥാന കാര്യാലയത്തിന‌ുമാത്രമല്ല, കേരളത്തിൽ ബിജെപി സർക്കാർ രൂപീകരണത്തിന‌ുകൂടിയാണ‌് തറക്കല്ലിടുന്നതെന്നാണ‌് അമിത‌് ഷാ അന്ന‌് വീരവാദം മുഴക്കിയത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2T9cbei
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages