ടൂറിസ‌്റ്റ‌് ബസുകളിൽ അമിത ശബ്ദ–-വെളിച്ചം വേണ്ട: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 23, 2019

ടൂറിസ‌്റ്റ‌് ബസുകളിൽ അമിത ശബ്ദ–-വെളിച്ചം വേണ്ട: ഹൈക്കോടതി


ടൂറിസ്റ്റ് ബസ് അടക്കമുള്ള കോൺട്രാക്ട‌് കാര്യേജുകളിൽ ബഹുവർണ എൽഇഡി ലെെറ്റുകളും ശക്തിയേറിയ ശബ്ദസംവിധാനവും ​ഗ്രാഫിക‌്സും എഴുത്തുകളും പാടില്ലെന്ന്  ഹൈക്കോടതി. കേന്ദ്ര–- സംസ്ഥാന മോട്ടോർവാഹന ചട്ടങ്ങൾക്കുവിരുദ്ധമായ സൗന്ദര്യവൽക്കരണം ഒഴിവാക്കാൻ ആവശ്യപ്പെട്ട് മോട്ടോർവാഹനവകുപ്പ് നോട്ടീസ് നൽകിയതിനെതിരെ  സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രന്റെ ഉത്തരവ്.

വാഹനങ്ങൾക്കുപുറത്തെ ഫ്ലക്‌സിബിൾ എൽഇഡിയും ബഹുവർണ എൽഇഡി ലൈറ്റുകളും നീക്കണം, അകത്ത‌ുള്ള മിന്നുന്ന കളർ ലൈറ്റുകൾ, ഡിജെയ്ക്കുവേണ്ടിയുള്ള എൽഇഡി ലൈറ്റുകൾ, ലേസർ ലൈറ്റ‌് എന്നിവയും നീക്കണം. ശക്തിയേറിയ ശബ്ദ‌സംവിധാനം പാടില്ല. മൾട്ടിപ്പിൾ ബൂസ്റ്റർ, പവർ ആംപ്ലിഫയർ, സ്പീക്കറുകൾ, സബ് വൂഫർ തുടങ്ങി വലിയ ശബ്ദമുണ്ടാക്കുന്നവ പാടില്ല. സേഫ്റ്റി ഗ്ലാസിൽ എഴുത്തുകളോ ചിത്രങ്ങളോ പാടില്ല. വശങ്ങളിലേക്ക് നീക്കാനാകുന്ന തുണി കർട്ടനുകളും ടിന്റഡ് ഫിലിമുകളും ഉപയോഗിക്കരുത‌്, ഡ്രൈവറുടെ കാഴ്ചമറയ്ക്കുന്ന ക്രമീകരണങ്ങൾ ഒഴിവാക്കണം, പൊതുജനശ്രദ്ധയാകർഷിക്കുന്ന തരത്തിൽ ഇത്തരം ബസുകളിൽ ബഹുവർണചിത്രങ്ങളും എഴുത്തുകളും പാടില്ല. വാഹനങ്ങൾക്ക‌ുപുറത്ത് മോട്ടോർവാഹന ചട്ടപ്രകാരമുള്ള ഇൻഡിക്കേറ്റർ, റിഫ്ലക്ടർ എന്നിവ നിലനിർത്തണം, യാത്രക്കാർക്ക് വെളിച്ചത്തിന‌് ആവശ്യമായ ലൈറ്റുകൾ സ്ഥാപിക്കണം.

വാഹനത്തിന്റെ വലിപ്പമനുസരിച്ച് നാലുമുതൽ ആറുവരെ സ്പീക്കറുകളും ഇതിനനുസരിച്ച് മിതമായ ശബ്ദമുള്ള സംവിധാനം ഉപയോഗിക്കാം. ചട്ടപ്രകാരം വാഹനത്തിന്റെ ഉടമയുടെ പേരും വിലാസവും കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പരടക്കമുള്ളവ ചട്ടം അനുശാസിക്കുന്നവിധം പ്രദർശിപ്പിച്ചിരിക്കണമെന്നും കോടതി നിർദേശിച്ചു. മോട്ടോർവാഹനവകുപ്പിനുവേണ്ടി സീനിയർ ഗവ. പ്ലീഡർ സി എസ‌് ഷീജ, സ‌്പെഷ്യൽ ഗവ. പ്ലീഡർ പി സന്തോഷ‌്കുമാർ എന്നിവർ ഹാജരായി.



from Kerala || Deshabhimani ​Online ​News http://bit.ly/2Tahev8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages