ഒടുവിൽ മാപ്പേ...മാപ്പ്‌ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 25, 2019

ഒടുവിൽ മാപ്പേ...മാപ്പ്‌


മുഖ്യമന്ത്രിയെ വിമർശിക്കുമ്പോൾ നടത്തിയ സ‌്ത്രീവിരുദ്ധ പരാമർശം വിവാദമായപ്പോൾ മലക്കം മറിഞ്ഞ‌് കെ സുധാകരൻ. വാക്കുകൾ സന്ദർഭത്തിൽനിന്നും അടർത്തിയെടുത്തപ്പോൾ സംഭവിച്ചതായാണ‌് സുധാകരന്റെ തിരുത്ത‌്. ശബരിമലയിൽ രണ്ട‌് ആക്ടിവിസ‌്റ്റുകളെ കയറ്റാൻ മുഖ്യമന്ത്രി നടത്തിയ ശ്രമങ്ങളെയാണ‌് വിമർശിച്ചതെന്നാണ‌് പുതിയ ഭാഷ്യം. ‘ആ ആക്ടിവിസ‌്റ്റുകളെക്കാളും പുറകിലാണ‌് മുഖ്യമന്ത്രി എന്നാണ‌് ഉദ്ദേശിച്ചത‌്. തന്റെ പരാമർശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു’. ഇതായിരുന്നു സുധാകരന്റെ മാപ്പപേക്ഷ.

മത്സരിക്കുന്നില്ല‌ എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ തീരുമാനം  സ്വാഗതം ചെയ്യുന്നു. എല്ലാ മണ്ഡലങ്ങളിലും പ്രചാരണത്തിന‌് നേതൃത്വം കൊടുക്കേണ്ട പ്രസിഡന്റ‌് മാറി നിൽക്കുന്നതാണ‌് ഉചിതം. ഉമ്മൻചാണ്ടി മത്സരിച്ചാൽ യുഡിഎഫിന‌് ഒരു മണ്ഡലം അധികം ലഭിക്കും. പാർടി ആവശ്യപ്പെട്ടാൽ തന്റെ സ്ഥാനാർഥിത്വത്തിന്റെ കാര്യം അപ്പോൾ തീരുമാനിക്കുമെന്നും സുധാകരൻ കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട‌് പറഞ്ഞു.കഴിഞ്ഞദിവസം കാസർകോട‌് സുധാകരൻ നടത്തിയ സ‌്ത്രീവിരുദ്ധപരാമർശം വിവാദമായിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2CMuwXu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages