ശബരിമല വിഷയത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിനെതിരെ ബിജെപി കോർകമ്മറ്റി യോഗത്തിൽ രൂക്ഷ വിമർശം. സമരം സെക്രട്ടറിയറ്റിനു മുന്നിലേക്ക് മാറ്റി പരിഹാസ്യമായി അവസാനിപ്പിക്കേണ്ടിവന്നത് ശ്രീധരൻ പിള്ളയുടെ കഴിവുകേടാണെന്നായിരുന്നു പ്രധാനവിമർശം.
ശബരിമല വിഷയത്തിൽ പിള്ള നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ബിജെപിയുടെ വിശ്വാസ്യത കളഞ്ഞതായി മുരളീധര പക്ഷത്തെ നേതാക്കൾ പറഞ്ഞു. ലോക്സ്ഭാ തെരഞ്ഞെടുപ്പിൽ ബിഡിജെഎസിന് കൂടുതൽ സീറ്റുകൾ നൽകണമെന്ന പ്രസിഡന്റിെന്റ നിലപാടിനെതിരെയും വിമശമുണ്ടായി. എട്ടുസീറ്റാണ് ബിഡിജെഎസ് ആവശ്യപ്പെട്ടത്. ഇത്രയും സീറ്റ് നൽകാൻ കഴിയില്ലെന്ന്ു ഭൂരിപക്ഷം കോർകമ്മറ്റി അംഗങ്ങളും അഭിപ്രായപ്പെട്ടു. ആറുസീറ്റെങ്കിലും നൽകണമെന്ന് പി എസ് ശ്രീധരൻപിള്ള പറഞ്ഞു.
എന്നാൽ, നാല് സീറ്റിൽ കൂടുതൽ നൽകേണ്ടതില്ലെന്ന ധാരണയാണ് യോഗത്തിലുണ്ടായത്്. ലോക്സസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ചാണ് യോഗം ചർച്ച ചെയ്തതെന്നും ബിഡിജെഎസുമായി ഫെബ്രുവരി പകുതിയോടെ ധാരണയിലെത്തുമെന്നും ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ശബരിമല വിഷയം കൂടുതൽ ഉയർത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിടാനാണ് യോഗം തീരുമാനിച്ചത്. തെരഞ്ഞെടുപ്പിൽ എൻഎസ്എസ് സമദൂരസിദ്ധാന്തമാണോ ഇത്തവണയും തുടരുക എന്ന ചോദ്യത്തിന് ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എല്ലാ ഹിന്ദുസമുദായ സംഘടനകളെയും ഒരു കുടക്കീഴിൽ അണിനിരത്താനായിട്ടുണ്ടെന്ന് സുരേന്ദ്രൻ പറഞ്ഞു.
from Kerala || Deshabhimani Online News http://bit.ly/2Dvj1Fp
via IFTTT
No comments:
Post a Comment