പത്തനംതിട്ടയിൽ മത്സരിക്കാൻ മോഡി തയ്യാറുണ്ടോ : കോടിയേരി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

പത്തനംതിട്ടയിൽ മത്സരിക്കാൻ മോഡി തയ്യാറുണ്ടോ : കോടിയേരി


ശബരിമല മുഖ്യപ്രചാരണ വിഷയമാക്കിയാണ‌് ബിജെപി ലോക‌്സഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെങ്കിൽ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിൽ മത്സരിക്കാൻ പ്രധാനമന്ത്രി മോഡി തയ്യാറാകുമോയേന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ചോദിച്ചു. ആർഎസ‌്എസ‌് പ്രചാരകനായാണ‌് മോഡി  കൊല്ലത്തുവന്ന‌് പ്രസംഗിച്ചത‌്.
ബഡായികൾ നിർത്തി സ്വന്തംകാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത‌് തിരിച്ചറിയുകയാണ‌് വേണ്ടതെന്നും കോടിയേരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളം ബിജെപി പിടിച്ചെടുക്കുമെന്ന മോഡിയുടെ ആഗ്രഹമൊക്കെ നല്ലതാണ‌്. എന്നാൽ ഒരുകാരണവശാലും കേരളം ബിജെപിക്ക‌് കിട്ടില്ല.

പ്രധാനമന്ത്രി വരുന്നതിനനുസരിച്ച‌് ഇടതുപക്ഷത്തിന്റെ വോട്ട‌് വർധിക്കും.  കേരളത്തെക്കുറിച്ച‌് അദ്ദേഹം ഇനിയും പഠിക്കണം. ശബരിമലയിൽ പൊലീസ‌് ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കാൻ കഴിഞ്ഞു. ശബരിമലയെ കലാപഭൂമിയാക്കാനും ലാത്തിച്ചാർജും വെടിവയ‌്പുംവരെ സൃഷ്ടിക്കാനുമാണ‌് സംഘപരിവാർ ശ്രമിച്ചത‌്. അതിനെ ഫലപ്രദമായി തടയാനായി.
മലപ്പുറം പ്രസംഗം ചിലർ മനഃപൂർവം വിവാദമാക്കിയതാണെന്ന‌് കോടിയേരി വ്യക്തമാക്കി. പ്രസംഗം പൂർണമായി സംപ്രേഷണംചെയ‌്താൽ വസ‌്തുതകൾ ബോധ്യപ്പെടും. ഒരുവിധ അക്രമസംഭവങ്ങൾക്കും  മുൻകൈയെടുക്കില്ലെന്ന പാർടിയുടെ പുതിയ പ്രവർത്തനരീതിയാണ‌് അവിടെ വിശദീകരിച്ചത‌്. മറ്റുള്ളവരുടെ ഓഫീസുകളോ വീടുകളോ ആക്രമിക്കില്ല. സ്വത്തുവകകൾ നശിപ്പിക്കില്ല.

സമാധാനവും വികസനവുമാണ‌് സിപിഐ എം ലക്ഷ്യം. സർക്കാരും അതാണ‌് ആഗ്രഹിക്കുന്നത‌്. അതിന‌് വിരുദ്ധമായ ഒരു പ്രവർത്തനവും ഉണ്ടാവില്ല.   അതേസമയം, മറ്റുള്ളവരുടെ ആക്രമണങ്ങൾക്കുമുന്നിൽ കീഴടങ്ങാനും കഴിയില്ല. ഇതാണ‌് അവിടെ പ്രസംഗിച്ചത‌്. ഇതിൽ ഒരു ഭാഗംമാത്രം അടർത്തിയെടുത്ത‌് ചില മാധ്യമങ്ങൾ വിവാദമുണ്ടാക്കുകയായിരുന്നു.



from Kerala || Deshabhimani ​Online ​News http://bit.ly/2FwU2UK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages