ശബരിമല: ​ഹര്‍ജികള്‍ 24ലേക്ക് മാറ്റി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, January 17, 2019

ശബരിമല: ​ഹര്‍ജികള്‍ 24ലേക്ക് മാറ്റി


ശബരിമലയിൽ സ്ത്രീപ്രവേശനമാകാമെന്ന സുപ്രീംകോടതിവിധിയെ തുടർന്ന് സമർപ്പിക്കപ്പെട്ട ഹർജികളിൽ വാദം കേൾക്കുന്നത് ഹെെക്കോടതി 24ലേക്ക‌് മാറ്റി. ഹെെക്കോടതി നിയമിച്ച നിരീക്ഷണസമിതി ബുധനാഴ്ച മൂന്നാം റിപ്പോർട്ട‌് സമർപ്പിച്ചു.

ജനുവരി രണ്ടിന് ശബരിമല ദർശനം നടത്തിയ രണ്ടു യുവതികൾ വിഐപി ഗേറ്റിലൂടെ തിരുമുറ്റത്തെത്തിയത് എങ്ങനെയെന്ന് തങ്ങൾക്കറിയില്ലെന്ന് റിപോർട്ടിൽ പറയുന്നു.
പ്രതിഷേധസമരങ്ങളിൽ പങ്കെടുത്തവർക്ക് തിരുവാഭരണഘോഷയാത്രയിൽ പങ്കെടുക്കാൻ പാസ് നൽകേണ്ടെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് സൂപ്രണ്ട് നിർദേശം നൽകിയിരുന്നു.

ഇതുമായി ബന്ധപ്പെട്ട കാര്യം ചർച്ചചെയ്യാൻ എ‌സ‌്‌പിയോട് കാണണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഡിജിപിയുടെ നിർദേശപ്രകാരം പന്തളത്ത് ഡ്യൂട്ടിയിലാണെന്ന മറുപടിയാണ് ലഭിച്ചത്.

നേരിട്ട് കാണാനാവാതെ വന്നതോടെ പ്രതിഷേധത്തിന്റെ  പേരിൽ പാസ് നിഷേധിക്കരുതെന്ന് എസ‌്‌പിക്കു നിർദേശം നൽകിയതായും റിപ്പോർട്ടിൽ പറയുന്നുണ്ട്.
ശബരിമലയിലെ നിർമാണപ്രവർത്തനങ്ങൾ സംബന്ധിച്ച വിവരങ്ങളും റിപ്പോർട്ടിലുണ്ട്.



from Kerala || Deshabhimani ​Online ​News http://bit.ly/2FFiMt9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages