മാരാമൺ മണപ്പുറത്ത് ഫെബ്രു. 9ന് ഒരുലക്ഷം സ്ത്രീകൾ പങ്കെടുക്കും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

മാരാമൺ മണപ്പുറത്ത് ഫെബ്രു. 9ന് ഒരുലക്ഷം സ്ത്രീകൾ പങ്കെടുക്കും


കോഴഞ്ചേരി
മലങ്കര മാർത്തോമ്മാ സുവിശേഷ സേവികാസംഘത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ഫെബ്രുവരി ഒമ്പതിന് മാരാമൺ മണൽപ്പുറത്ത് ലക്ഷം സ്ത്രീകൾ പങ്കെടുക്കുന്ന ലോക മാർത്തോമ്മാ വനിതാ സംഗമം നടക്കും. മാരാമൺ കൺവൻഷന്റെ പ്രാരംഭയോഗത്തിന് തലേദിവസം ഒരുക്കുന്ന മഹാസംഗമത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ത്രീകൾ പങ്കെടുക്കുമെന്ന‌് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

രാവിലെ 10 ന് ആരംഭിക്കുന്ന വനിതാസംഗമം ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപോലീത്താ ഉദ്ഘാടനംചെയ്യും. ലോക സഭാകൗൺസിൽ മോഡറേറ്റർ ഡോ. ആഗ്നസ് റെജിനാ മ്യൂറൽ ഓബം, അമേരിക്കയിലെ സെന്റർ ഫോർ മെന്റൽ ഹെൽത്ത് ആക്ടിങ‌് ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആൻ മാത്യൂസ് യൂനസ് എന്നിവർ വിശിഷ്ടാതിഥികളാകും.

കഴിഞ്ഞവർഷം മാരാമൺ കൺവൻഷനിലാണ് സേവികാസംഘത്തിന്റെ  ശതാബ്ദി ആഘോഷങ്ങൾക്ക‌് തുടക്കമായത്. ആഘോഷങ്ങളുടെ ഭാഗമായി 'സാക്ഷ്യ' എന്ന പേരിൽ ശ്രദ്ധേയങ്ങളായ ഒട്ടനവധി ആദ്ധ്യാത്മിക–-സേവനപ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ കഴിഞ്ഞതായി സംഘം പ്രസിഡന്റ് ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പയും ജനറൽ സെക്രട്ടറി മിനി ജോയ്സ് തോമസും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ശതാബ്ദി ആഘോഷ സമാപനത്തോടനുബന്ധിച്ച് സേവികാസംഘം വളർച്ചയും പ്രവർത്തനവും വിശദമാക്കുന്ന എക്സിബിഷൻ മണൽപ്പുറത്ത് സംഘടിപ്പിക്കും.

കേരളത്തിലെ ജാതിയവും പുരുഷാധിപത്യപരവുമായ സാമൂഹ്യഘടനയിൽ സ്ത്രീകൾ ബഹിഷ്കൃതരും പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടാൻ പാടില്ലാത്തതുമായിരുന്ന കാലത്തായിരുന്നു മാർത്തോമ്മാ സുവിശേഷ സേവികാസംഘത്തിന്റെ ഉദയം. 1919 ഫെബ്രുവരി 14 ന് മാരാമൺ മണൽപ്പുറത്തായിരുന്നു മാർത്തോമ്മാ സഭയിലെ ഈ വനിതാ കൂട്ടായ്മയ്ക്കു തുടക്കമായത്. കേരളത്തിലെ സ്ത്രീ നവോത്ഥാനരംഗത്ത് മാർത്തോമ്മാ സുവിശേഷ സേവികാസംഘം വഹിച്ച പങ്ക് ഒട്ടും ചെറുതായി കാണാനാവില്ല. സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി പെൺപള്ളിക്കൂടങ്ങൾ എന്ന ആശയത്തിനും ഇക്കാലത്ത് പ്രചാരം ലഭിച്ചു–- ഭാരവാഹികൾ പറഞ്ഞു. സേവികാസംഘം വൈസ് പ്രസിഡന്റ് മേരിക്കുട്ടി ജോർജ്ജ്, ട്രഷറാർ മിനി റ്റി അലക്സ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



from Kerala || Deshabhimani ​Online ​News http://bit.ly/2FAAAq6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages