നിരാലംബർക്ക‌് സാന്ത്വനമേകാൻ മുന്നോട്ടുവരണം: മുഖ്യമന്ത്രി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

നിരാലംബർക്ക‌് സാന്ത്വനമേകാൻ മുന്നോട്ടുവരണം: മുഖ്യമന്ത്രി


തിരുവനന്തപുരം
നിരാലംബർക്ക‌് സാന്ത്വനമേകാൻ സമൂഹം മുന്നോട്ടുവരണമെന്ന‌് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാൻ ഒരാൾ തയ്യാറായാൽ കൂടെ ചേരാൻ ഒട്ടേറെപേരുണ്ടാകും. നല്ല പ്രവർത്തനങ്ങൾക്ക‌് വിവിധ മേഖലകളിൽനിന്ന‌് സഹായമെത്തുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനാപുരം ഗാന്ധിഭവനെക്കുറിച്ച‌് അനന്തപുരി മാഷ‌് ഫൗണ്ടേഷൻ തയ്യാറാക്കിയ ‘നിരാലംബം’  ഡോക്യുമെന്ററി പ്രദർശനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഗാന്ധിഭവന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അവിടത്തെ അന്തേവാസികൾ തനിക്ക‌് ഇങ്ങോട്ട‌് സ‌്നേഹം പകരുന്ന അനുഭവമാണുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.  മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി. ഷാഹിദ കമാൽ, ഫാദർ യൂജിൻ പെരേര, ഗുരുരത‌്നം ജ്ഞാനതപസ്വി, പാളയം ഇമാം സുഹൈൽ മൗലവി, പി രാമഭദ്രൻ, ടി പി മാധവൻ, ഡോ .പുനലൂർ സോമരാജൻ എന്നിവർ പങ്കെടുത്തു.  സുക്കാർണോ നിർമിച്ച ഡോക്യുമെന്ററിയുടെ സംവിധാനം എ കെ ഹരികുമാറാണ‌്. രചന: ഡെന്നി ആന്റണി



from Kerala || Deshabhimani ​Online ​News http://bit.ly/2FIIRr6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages