ഐഎസ‌് പ്രേമികൾ എത്തുന്നത‌് മയക്കുമരുന്നു സങ്കേതങ്ങളിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, January 19, 2019

ഐഎസ‌് പ്രേമികൾ എത്തുന്നത‌് മയക്കുമരുന്നു സങ്കേതങ്ങളിൽ


കണ്ണൂർ
ഐഎസിൽ ചേരാനെന്ന പേരിൽ കേരളത്തിൽനിന്ന‌് പോകുന്ന യുവാക്കളിൽ ഭൂരിഭാഗവും എത്തിപ്പെടുന്നത‌് അഫ‌്ഗാനിസ്ഥാനിലെ മയക്കുമരുന്നു സങ്കേതങ്ങളിലാണെന്ന‌് പൊലീസ‌്.  ലോകത്തെ ഏറ്റവും വലിയ മയക്കുമരുന്നു കേന്ദ്രമാണ‌് അഫ‌്ഗാനിസ്ഥാൻ. ഐഎസിന്റെ പ്രധാന വരുമാനമാർഗവും ഇതാണ‌്. ‘വിശുദ്ധയുദ്ധ’ത്തിനെന്നു പറഞ്ഞ‌്  പ്രലോഭിപ്പിച്ച‌് കൊണ്ടുപോകുന്ന യുവാക്കളെ പ്രധാനമായും മയക്കുമരുന്നു കടത്തിനാണ‌് ഈ ഭീകരസംഘടന ഉപയോഗിക്കുന്നതെന്ന‌് കണ്ണൂർ ജില്ലയിലെ ഐഎസ‌് റിക്രൂട്ട‌്മെന്റ‌് കേസുകൾ അന്വേഷിക്കുന്ന ഡിവൈഎസ‌്പി പി പി സദാനന്ദൻ പറഞ്ഞു.

ലോകത്താകെ വ്യാപരിക്കുന്ന അനധികൃത ഹെറോയിന്റെ 90 ശതമാനവും ഉൽപ്പാദിപ്പിക്കുന്നത‌്  അഫ‌്ഗാനിസ്ഥാനിലാണ‌്. ഹാഷിഷ‌് ഉൽപ്പാദനത്തിലും അഫ‌്ഗാൻതന്നെ മുന്നിൽ. കിഴക്കൻ അഫ‌്ഗാനിസ്ഥാനിലെ 85 ശതമാനം ഗ്രാമങ്ങളിലും കറുപ്പാണ‌് മുഖ്യകൃഷി. വർഷം ശരാശരി 200 ദശലക്ഷം ഡോളർ വരുന്ന മയക്കുമരുന്നു വ്യാപാരത്തിന്റെ 60 ശതമാനവും നിയന്ത്രിക്കുന്നത‌് താലിബാനാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. താലിബാനുമായി ബന്ധപ്പെട്ടാണ‌് ഐഎസ‌് ഈ രംഗത്തു പ്രവർത്തിക്കുന്നത‌്. കണ്ണൂരിൽനിന്നടക്കം. ഐഎസിൽ ചേരാൻ പോകുന്നവർ പ്രധാനമായും നിയോഗിക്കപ്പെടുന്നത‌് ഈ മേഖലയിലാണെന്ന‌് സദാനന്ദൻ പറഞ്ഞു.    ‘വിശുദ്ധയുദ്ധ’ത്തിൽ പങ്കെടുത്ത‌് നേരിട്ട‌് സ്വർഗത്തിൽപോകാമെന്ന‌് വിശ്വസിപ്പിച്ച‌് ഭാര്യയെയും പിഞ്ചുകുട്ടികളെയുംകൊണ്ടാണ‌് പലരും അഫ‌്ഗാനിസ്ഥാനിലേക്ക‌് കടന്നിരിക്കുന്നത‌്. കഴിഞ്ഞദിവസം കൊല്ലപ്പെട്ടതായി വിവരം ലഭിച്ച അഴീക്കോട‌് പൂതപ്പാറയിലെ അൻവർ ഭാര്യയെയും മൂന്നു മക്കളെയും കൊണ്ടുപോയിരുന്നു. ഇവരെക്കുറിച്ച‌് വിവരമൊന്നുമില്ല.



from Kerala || Deshabhimani ​Online ​News http://bit.ly/2FHK1mO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages