നിലമ്പൂരിൽ സ്വർണവേട്ട, 80 ലക്ഷം രൂപ വിലയുള്ള സ്വർണ്ണ ബിസ്ക്കറ്റും കട്ടിയും പിടികൂടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, January 18, 2019

നിലമ്പൂരിൽ സ്വർണവേട്ട, 80 ലക്ഷം രൂപ വിലയുള്ള സ്വർണ്ണ ബിസ്ക്കറ്റും കട്ടിയും പിടികൂടി

നിലമ്പൂർ > നിലമ്പൂരിൽ രണ്ടര കിലോയുടെ  സ്വർണം പിടികൂടി. വിദേശത്ത് നിന്നും ഇലക്ട്രോണിക് ഉപരണങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് കടത്തി കൊണ്ടുവന്ന 2.316 ഗ്രാം സ്വർണ്ണമാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. സ്വർണത്തിന് 80 ലക്ഷം രൂപ മതിപ്പ് വിലവരും. മണാർക്കാട്  സ്വദേശി നെല്ലിക്കാവട്ടയിൽ മുജീബ് (42) പട്ടാമ്പി വിളയൂർ സ്വദേശി മൂളാക്കൽ വിനീഷ്(26) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി നിലമ്പൂർ കെഎസ്ആർടിസി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് ഡിവൈഎസ്‌പി എം പി മോഹനചന്ദ്രൻ, സിഐ കെ എം ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം  പിടികൂടിയത്.

വിദേശത്ത് നിന്ന് കരിപ്പൂർ എയർപോർട്ട് വഴിയാണ് ഇത്രയും തൂക്കം വരുന്ന സ്വർണ കട്ടികൾ ജില്ലയിലെത്തിച്ചത്. ആഴ്ചയിൽ പലദിവസങ്ങളിലായി കരിപ്പൂർ വിമാനത്താവളം വഴി പല വിദേശ രാജ്യങ്ങളിൽ നിന്നായി വ്യത്യസ്ത ഏജന്റുമാർക്കായി നിരവധിയാളുകൾ സ്വർണം കടത്തുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ നിന്ന്  അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.  ജില്ലയിലേക്ക് കേരളത്തിലെ വിമാനതാവളങ്ങളുടെ ഗ്രീൻ ചാനൽ വഴി സ്വർണ ബിസ്കറ്റുകളും  സ്വർണകട്ടികളും സ്വർണബാറുകളും ഇലക്ട്രോണിക്  ഉപകരണങ്ങളിൽ വളരെ വിദഗ്ധമായി ജില്ലയിലേക്ക് കൊണ്ടു വരുന്നെന്ന് പ്രതീഷ് കുമാർ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതികളെ പിടികൂടാനായത്. ഉദ്യോഗസ്ഥരായ സിപി മുരളി, എൻ ടി കൃഷ്ണകുമാർ, എം മനോജ് കുമാർ, സക്കീർ അലി, സത്യനാഥൻ, കെ ശശി, സുനിൽകുമാർ എന്നിവരുടെ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.



from Kerala || Deshabhimani ​Online ​News http://bit.ly/2FCPOuP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages