തിരുവനന്തപുരം> ശബരിമലയില്‍ 51 യുവതികള്‍ മലചവിട്ടിയെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം നൂറ്റാണ്ടിലെ ഏറ്റവും വലിയ നുണയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ള. പരാജയപ്പെട്ടിടത്ത് വിജയിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം വിശ്വസിക്കുന്നില്ലെന്ന് പന്തളം മുന്‍ രാജകുടുംബം പ്രതികരിച്ചു. ഒരു പത്രക്കാരും ചാനലുകാരും റിപ്പോര്‍ട്ട് ചെയ്തില്ലെന്നും പന്തളം പ്രതിനിധി നാരായണ വര്‍മ പറഞ്ഞു
റിവ്യൂ ഹര്‍ജി പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഞങ്ങള്‍ എല്ലാം ഇവിടെ ഉണ്ടായിരുന്നു. ആരും അറിയാതെ എങ്ങനെയെങ്കിലും വന്നോ എന്നറിയില്ലെന്നും നാരായണ വര്‍മ പറഞ്ഞു. അതേസമയം, റിവ്യൂ പെറ്റീഷന്‍ അട്ടിമറിക്കാനും ശബരിമലയെ തകര്‍ക്കാനുമുള്ള കള്ള റിപ്പോര്‍ട്ടാണിതെന്നുമാണ് കെ സുരേന്ദ്രന്റെ പ്രതികരണം
from Kerala || Deshabhimani Online News http://bit.ly/2FHfCoy
via IFTTT
No comments:
Post a Comment