യുഡിഎഫ് സർക്കാരിന്റെ കാലത്ത് കോടികളുടെ നഷ്ടത്തിലായിരുന്ന പൊതുമേഖലാസ്ഥാപനങ്ങൾക്ക് തിരിച്ചുവരവിന്റെ നല്ലകാലം. 23 വർഷത്തിനുശേഷം പൊതുമേഖലാസ്ഥാപനമായ ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ലിമിറ്റഡ് ലാഭവിഹിതം പ്രഖ്യാപിച്ചു. എൽഡിഎഫ് അധികാരത്തിലെത്തുമ്പോൾ നഷ്ടത്തിലായിരുന്ന ടിസിസിഎൽ ഇപ്പോൾ 35 കോടി രൂപ ലാഭത്തിലാണ്. റെക്കോഡ് ഉൽപ്പാദനത്തിലൂടെ 243.10 കോടി രൂപയുടെ വിറ്റുവരവാണ് ഈ പൊതുമേഖലാസ്ഥാപനം നേടിയത്. കമ്പനി ലാഭവിഹിതമായ 84 ലക്ഷംരൂപ സർക്കാരിന് കൈമാറി.
പൊതുമേഖലാസ്ഥാപനങ്ങളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് സർക്കാർ നടത്തിയ പ്രവർത്തനങ്ങളാണ് ലാഭത്തിലേക്കെത്തിച്ചത്. ഈ സർക്കാർ അധികാരമേൽക്കുമ്പോൾ 131 കോടി രൂപയായിരുന്നു പൊതുമേഖലാസ്ഥാപനങ്ങളുടെ ആകെ നഷ്ടം. ആദ്യവർഷം അത് 71 കോടിയായി കുറച്ചു. കഴിഞ്ഞ സാമ്പത്തികവർഷം അത് 106 കോടി രൂപ ലാഭത്തിലെത്തി. വ്യവസായസ്ഥാപനങ്ങളെ ആധുനികവൽക്കരിച്ച് പൂർണതോതിൽ ഉൽപ്പാദനം നടത്താൻ പ്രാപ്തമാക്കലാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി 60 കോടിയുടെ വികസനപ്രവർത്തനങ്ങളാണ് ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസിൽ നടപ്പാക്കുന്നത്. പ്രതിദിന ഉൽപ്പാദനം 250 ടണ്ണിലേക്ക് ഉയർത്തുകയാണ് ലക്ഷ്യം. വ്യാവസായിക ആവശ്യങ്ങൾക്കുള്ള കോസ്റ്റിക് സോഡ, ആസിഡുകൾ തുടങ്ങിയവയാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്.
from Kerala || Deshabhimani Online News http://bit.ly/2FzARcU
via IFTTT
No comments:
Post a Comment