സാമൂഹ്യമാധ്യമ ഗ്രൂപ്പുകൾ വഴി കിഴിവോടെ മയക്കുമരുന്ന‌ുവിൽപ്പന; 2 പേർ പിടിയിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

സാമൂഹ്യമാധ്യമ ഗ്രൂപ്പുകൾ വഴി കിഴിവോടെ മയക്കുമരുന്ന‌ുവിൽപ്പന; 2 പേർ പിടിയിൽ


കൊച്ചി
സാമൂഹ്യമാധ്യമ ഗ്രൂപ്പുകൾവഴി 40 ശതമാനം ഇളവെന്ന പേരിൽ നഗരത്തിൽ കഞ്ചാവും ഹഷിഷും വിറ്റ രണ്ടുപേരെ സിറ്റി ഷാഡോ പൊലീസ‌് പിടികൂടി. പള്ളുരുത്തി സ്വദേശി സുബിൻ (24), ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി കരിമുകളിൽ വാടകയ്ക്ക് താമസിക്കുന്ന രാജൻ സെൽവം (37) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന‌്  നിരവധി പാക്കറ്റ് ഹഷിഷും കഞ്ചാവും ലഹരിവസ്തുക്കൾ വിറ്റഴിച്ചുകിട്ടിയ 49,500 രൂപയും ഇലക‌്ട്രോണിക‌് ത്രാസും കണ്ടെടുത്തു.

ക്രിസ‌്മസ‌്–-പുതുവത്സര ആഘോഷങ്ങൾക്കായി സ്റ്റോക്ക് ചെയ‌്ത ഹഷിഷും കഞ്ചാവും പൊലീസിന്റെ ശക്തമായ പരിശോധനയെ തുടർന്ന് വിൽക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ‌് സംഘം 40 ശതമാനം ഓഫർ നൽകി വിറ്റഴിച്ചത്. വാട്‌സാപ‌്, മെസഞ്ചർ തുടങ്ങിയവയിലെ ഗ്രൂപ്പുകൾ വഴിയാണ് ലഹരിവസ്തുക്കൾ വിറ്റഴിച്ചിരുന്നത്. 20 ഗ്രാം തൂക്കംവരുന്ന വിപണിയിൽ രണ്ടായിരം രൂപ വിലയുള്ള ഒരു പാക്കറ്റ് കഞ്ചാവിന് ഓഫർ കഴിഞ്ഞ് 1200 രൂപയായിരുന്നു സംഘം ഈടാക്കിയിരുന്നത്. മുന്തിയ ഇടപാടുകാർക്കാണ‌് ഹഷിഷ് നൽകിയിരുന്നത്.

തമിഴ്‌നാട്ടിലെ കമ്പത്തുനിന്ന‌് എത്തിക്കുന്ന ഹഷിഷും കഞ്ചാവും, രാജൻ സെൽവത്തിന്റെ ഓട്ടോയിൽ നഗരത്തിൽ ചുറ്റി സഞ്ചരിച്ചാണ‌് ഉപഭോക്താക്കൾക്ക‌് എത്തിച്ചിരുന്നത്. ഡിസിപി ജെ ഹിമേന്ദ്രനാഥിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിന്റെ നേതൃത്വത്തിൽ സെൻട്രൽ സി ഐ അനന്തലാൽ, ഷാഡോ എസ്ഐ എ ബി വിബിൻ, സിപിഒമാരായ അഫ്‌സൽ, ഹരിമോൻ, ഉസ്മാൻ, സാനു, വിനോദ്, സനോജ്, യൂസഫ്, സുനിൽ, അനിൽ, രഞ‌്ജിത‌്, സന്ദീപ്, വിശാൽ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.



from Kerala || Deshabhimani ​Online ​News http://bit.ly/2AEKu5P
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages