സംസ്ഥാനത്ത‌് ഒന്നേകാൽ കോടി തൊഴിലാളികൾ പണിമുടക്കി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

സംസ്ഥാനത്ത‌് ഒന്നേകാൽ കോടി തൊഴിലാളികൾ പണിമുടക്കി

രാജ്യം കണ്ട ഐതിഹാസിക തൊഴിലാളി മുന്നേറ്റങ്ങളുടെ ചരിത്രത്തിൽ ഉജ്വല അധ്യായം എഴുതിച്ചേർത്ത‌ രണ്ടുദിവസത്തെ ദേശീയ പണിമുടക്ക‌് കേരളത്തിൽ പൂർണം. തിങ്കളാഴ‌്ച അർധരാത്രി ആരംഭിച്ച പണിമുടക്ക‌ിൽ സമസ‌്ത മേഖലകളിലെയും തൊഴിലാളികൾ അണിനിരന്നു. പണിമുടക്ക‌് ബുധനാഴ‌്ച അർധരാത്രി വരെ നീളും. തിങ്കളാഴ‌്ച അർധരാത്രിയിൽ തൊഴിലാളികളുടെ പ്രകടനത്തോയൊണ‌് പണിമുടക്കാരംഭിച്ചത‌്.  പണിമുടക്കിയ തൊഴിലാളികൾ ചൊവ്വാഴ‌്ച സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രകടനം നടത്തി. സ‌്ത്രീകളുൾപ്പെടെ പതിനായിരക്കണക്കിന‌് തൊഴിലാളികൾ പണിമുടക്ക‌് റാലിയിൽ അണിചേർന്നു. സംസ്ഥാനത്ത‌് ഒന്നേകാൽ കോടിയോളം പേർ പണിമുടക്കി. 482 സമരകേന്ദ്രങ്ങളാണുള്ളത‌്. 

തിരുവനന്തപുരം ജില്ലയിൽ അഞ്ചിടത്ത‌് ട്രെയിൻ തടഞ്ഞു. തിരുവനന്തപുരത്ത‌് രാവിലെ അഞ്ചിന‌് വേണാട‌് എക‌്സ‌്പ്രസ‌് തടഞ്ഞു. തുടർന്ന‌് രപ‌്തിസാഗർ എക‌്സ‌്പ്രസ‌്, ജനശതാബ‌്ദി എക‌്സ‌്പ്രസ‌് എന്നീ ട്രെയിനുകൾ തടഞ്ഞു. പണിമുടക്കിനെത്തുടർന്ന‌് ട്രെയിൻ സർവീസ‌് താളം തെറ്റി. കെഎസ‌്ആർടിസി, സ്വകാര്യ ബസുകൾ സർവീസ‌് നടത്തിയില്ല.

ഓട്ടോ–-ടാക‌്സി മേഖല പൂർണമായും സ‌്തംഭിച്ചു. കോൺട്രാക്ട‌് വാഹനങ്ങളും സർവീസ‌് നടത്തിയില്ല. സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കി.  തലസ്ഥാനത്തെ ചാല കമ്പോളമുൾപ്പെടെ സംസ്ഥാനത്തെ ഒട്ടുമിക്ക കമ്പോളുങ്ങളും പ്രവർത്തിച്ചില്ല. സംസ്ഥാനത്ത‌് അപൂർവമിടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്നു. എവിടെയും നിർബന്ധിച്ച‌് കടകൾ അടപ്പിച്ചില്ല. സെക്രട്ടറിയറ്റ‌് പരിസരത്തെ സമര പന്തലിൽ തൊഴിലാളികൾ രാപ്പൽ ഭേദമില്ലാതെ മുദ്രാവാക്യം വിളികളും പടപ്പാട്ടുകളും കലാപരിപാടികളുമായി സജീവമാണ‌്.

കൊച്ചി തുറമുഖത്തും വല്ലാർപാടം ടെർമിനലിലും ഒരു കണ്ടെയ‌്നർ പോലും എത്തിയില്ല. ഹിൻഡാൽകോയിൽ ബിഎംഎസ‌് യൂണിയനിലെ ജീവനക്കാരടക്കം 100 ശതമാനം പേരും പണിമുടക്കി. കാലടി പ്ലാന്റേഷനിൽ തോട്ടം തൊഴിലാളികളും ചേന്ദമംഗലത്തെ കൈത്തറിത്തൊഴിലാളികളും പണിമുടക്കി.  വിമാനത്താവളത്തിൽ ഇതാദ്യമായി പ്രീപെയ‌്ഡ‌് ടാക‌്സികളും നിരത്തിലിറങ്ങിയില്ല. കാക്കനാട‌് ഐടി മേഖലയിലും ചെറുകിട കമ്പനികൾ അടഞ്ഞുകിടന്നു. 40 ശതമാനം ജീവനക്കാർ എത്തിയില്ല

മലപ്പുറം ജില്ലയിൽ തിരൂർ, പരപ്പനങ്ങാടി, അങ്ങാടിപ്പുറം എന്നിവിടങ്ങളിൽ  ട്രെയിനുകൾ  തടഞ്ഞു.    മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, പൊന്നാനി കെഎസ്ആർടിസി ഡിപ്പോകളിൽനിന്ന‌് സർവീസുകൾ നടത്തിയില്ല. കലിക്കറ്റ‌്, മലയാള സർവകലാശാലകളും സർക്കാർ ഓഫീസുകളും പ്രവർത്തിച്ചില്ല. കരിപ്പൂർ  വിമാനത്താവളത്തിന്റെ  പ്രവർത്തനത്തെയും ബാധിച്ചു. ചരക്ക‌്, കാർഗോ നീക്കം പൂർണമായും നിലച്ചു.
കോഴിക്കോട്ട‌് ബേപ്പൂർ അടക്കമുള്ള തുറമുഖങ്ങളിലും പണിമുടക്ക‌് പൂർണമായി. രാവിലെ കോഴിക്കോട‌് റെയിൽവേ സ‌്റ്റേഷനിൽ ട്രെയിൻ പിക്കറ്റിങ്ങുമുണ്ടായി.

ആലപ്പുഴയിൽ  ജലഗതാഗതവകുപ്പിന്റെ ബോട്ട‌് സർവീസും മുടങ്ങി. ടൂറിസം മേഖലയെ പണിമുടക്കിൽ നിന്ന‌് ഒഴിവാക്കിയതിനാൽ സാധാരണപോലെ പ്രവർത്തിച്ചു. പുരവള്ളങ്ങളിൽ സഞ്ചരിക്കാൻ ധാരാളം പേർ ആലപ്പുഴയിലെത്തി. ആലപ്പുഴ, കായംകുളം, ചെങ്ങന്നൂർ, ചേർത്തല എന്നിവിടങ്ങളിൽ ട്രെയിൻ തടഞ്ഞു.  

പാലക്കാട‌് ജങ‌്ഷൻ, ഷൊർണൂർ എന്നിവിടങ്ങളിൽ ട്രെയിൻ തടഞ്ഞു.  വേണാട‌് എക‌്സ‌്പ്രസ‌് റദ്ദാക്കി.  കഞ്ചിക്കോട‌് വ്യവസായ മേഖലയിലും പണിമുടക്ക‌് പൂർണമായി.വയനാട‌്  ജില്ലയിൽ തോട്ടം തൊഴിലാളികളും പങ്കാളികളായി.കണ്ണൂർ ജില്ലയിൽ കണ്ണൂർ, തലശേരി, പയ്യന്നൂർ, കണ്ണപുരം റെയിൽവേ സ‌്റ്റേഷനുകളിൽ ട്രെയിനുകൾ തടഞ്ഞു.  166 കേന്ദ്രങ്ങളിൽ കൂട്ടായ‌്മ സംഘടിപ്പിച്ചു.  കാസർകോട‌് ജില്ലയിൽ മൂന്നിടത്ത‌് ട്രെയിൻ തടഞ്ഞു. തൃശൂർ അത്താണി സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽസ് ഫോർജിങ്സ് ലിമിറ്റഡ്, സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് എന്നിവിടങ്ങളിൽ മുഴുവൻ തൊഴിലാളികളും പണിമുടക്കിൽ പങ്കെടുത്തു.  അളഗപ്പ ടെക‌്സ‌്റ്റൈൽസ‌്, പുല്ലഴി കേരള ലക്ഷ‌്മിമിൽ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളായ സീതാറാംമിൽ, വിരുപ്പാക്ക മിൽ എന്നിവയുടെ പ്രവർത്തനവും സ‌്തംഭിച്ചു.  പേരാമ്പ്ര അപ്പോളോ ടയേഴ‌്സിന്റെ പ്രവർത്തനം നിശ‌്ചലമായി.  കാർഷിക സർവ്വകലാശാലയിലും പണിമുടക്ക‌് പൂർണമായിരുന്നു.

കൊല്ലം ജില്ലയിൽ അഞ്ചു കേന്ദ്രങ്ങളിൽ ട്രെയിൻ പിക്കറ്റു ചെയ‌്തു. കയർ, കശുവണ്ടി, നെയ‌്ത്ത‌്, കൈത്തറി, തോട്ടം, മത്സ്യ മേഖലകൾ നിശ‌്ചലമായി.
പുലർച്ചെ കോട്ടയം റെയിൽവേ സ‌്റ്റേഷനിൽ ട്രെയിൻ ഉപരോധിച്ചു.  പൊതുഗതാഗത മേഖലയാകെ സ‌്തംഭിച്ചെങ്കിലും ശബരിമല തീർഥാടകർക്ക‌് സഹായമായി പമ്പ, എരുമേലി സർവീസുകൾ മുടക്കമില്ലാതെ കെഎസ‌്ആർടിസി നടത്തി.

പത്തനംതിട്ടയിൽ  ശബരിമല തീർഥാടകരുടെ വാഹനങ്ങൾ തടസ്സമില്ലാതെ കടന്നുപോയി. ചെങ്ങന്നൂർ ഡിപ്പോയിൽനിന്ന‌് കെഎസ‌്ആർടിസി ബസുകൾ പതിവുപോലെ സർവീസ‌് നടത്തി. ഇടുക്കിയിൽ  ഏലം തേയിലതോട്ടം മേഖകളും ഫാക്ടറികളും പ്രവർത്തിച്ചില്ല.



from Kerala || Deshabhimani ​Online ​News http://bit.ly/2M0pJWw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages