ഇരവിപേരൂർ മാർത്തോമ്മാ പള്ളി പൊളിക്കുന്നത് സ്റ്റേ ചെയ്തു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, January 9, 2019

ഇരവിപേരൂർ മാർത്തോമ്മാ പള്ളി പൊളിക്കുന്നത് സ്റ്റേ ചെയ്തു



കൊച്ചി
നൂറ്റാണ്ടിലധികം പഴക്കമുള്ള പത്തനംതിട്ടയിലെ ഇരവിപേരൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളി പൊളിക്കുന്നത് ഹൈക്കോടതി സ്റ്റേചെയ്തു. പുതുക്കിപ്പണിയുന്നതിന്റെ ഭാ​ഗമായി പള്ളി പൊളിക്കുന്നതിനെ ചോദ്യംചെയ്ത് പള്ളി സംരക്ഷണസമിതി സമർപ്പിച്ച ഹർജി പരി​ഗണിച്ചാണ് സിം​ഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. പള്ളി പൊളിച്ച് പുതിയത‌് നിർമിക്കാൻ പത്തനംതിട്ട കലക്ടർ നൽകിയ എൻഒസിയും സ്റ്റേ ചെയ്തിട്ടുണ്ട്.

121 വർഷം പഴക്കമുള്ള പള്ളി തടിയിലും ചെങ്കല്ലിലും നിർമിച്ചതാണെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. പൗരാണികകെട്ടിടമെന്ന നിലയിൽ പള്ളി സംരക്ഷിക്കണമെന്ന‌് ആവശ്യപ്പെട്ട് പുരാവസ്തുവകുപ്പിനും സർക്കാരിനും നിവേദനം നൽകിയിരുന്നു. പുരാവസ്തുവകുപ്പിന്റെ പ്രാഥമിക റിപ്പോർട്ടിൽ പള്ളിക്ക് നൂറുവർഷത്തിലേറെ പഴക്കമുണ്ടെന്ന് പറയുന്നുണ്ട്. പള്ളി പൗരാണികസ്മാരകമായി പ്രഖ്യാപിക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ  സർക്കാരിന് നിർദേശം നൽകണമെന്ന‌് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ, പള്ളി വേഗം പൊളിക്കാൻ അധികൃതർ ശ്രമം നടത്തുകയാണെന്നും അതിനാലാണ് പുതിയ ഹർജി നൽകിയതെന്നും സമിതി വിശദീകരിച്ചു.



from Kerala || Deshabhimani ​Online ​News http://bit.ly/2SJyYwZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages