ശബരിമല വരുമാനത്തിൽ വർധന ഒരാഴ‌്ചകൊണ്ട‌് 20.49 കോടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, January 7, 2019

ശബരിമല വരുമാനത്തിൽ വർധന ഒരാഴ‌്ചകൊണ്ട‌് 20.49 കോടി


ശബരിമല
മകരവിളക്കിന‌് ശബരിമല ഒരുങ്ങവെ വരുമാനത്തിലും തീർഥാടകരുടെ എണ്ണത്തിലും വർധന. ജനുവരി ഒന്നിനു ശേഷം ശരാശരി ഒരുലക്ഷം പേരാണ‌് ഇവിടെ എത്തുന്നത‌്. ഞായറാഴ‌്ചയിലും ഇതിനു മാറ്റമുണ്ടായില്ല.

തീർഥാടന സീസണിന്റെ തുടക്കത്തിൽ സംഘപരിവാറിന്റെ കലാപശ്രമവും വ്യാജ പ്രചാരണങ്ങളും ആളെണ്ണത്തെയും വരുമാനത്തെയും ബാധിച്ചിരുന്നെങ്കിലും ക്രമാനുഗതമായി ഇത‌് വർധിച്ചു. ഞായറാഴ‌്ചവരെ 42 ലക്ഷത്തിലേറെപ്പേർ ഇവിടെ എത്തി. വരുമാനത്തിലും ഇതോടെ വർധനയുണ്ടായി. ആദ്യ രണ്ടാഴ‌്ചക്കാലം ലഭിച്ചതിന്റടുത്ത‌് തുക മകരവിളക്കുത്സവത്തിന്റെ ആദ്യ ആറു ദിവസങ്ങൾക്കുള്ളിൽ കിട്ടി.

അരവണ വിൽപ്പനയിലും കാണിക്കയിലുമാണ‌് വൻ വർധനയുണ്ടായത‌്. മകരവിളക്ക‌് ആറാം ദിവസമായ വെള്ളിയാഴ‌്ചത്തെ ആകെ വരുമാനം 44388974 രൂപയാണ‌്.  ഇതിൽ കാണിക്ക 193865951ഉം അരവണ 19367795ഉം ആണ‌്. അരവണ വിൽപ്പനയിൽ കഴിഞ്ഞ വർഷത്തേക്കാൾ വർധയുണ്ടായി. കഴിഞ്ഞ വർഷം ഇതേദിവസം 18625320 രൂപയാണ‌് അരവണ വിൽപ്പനയിൽ നിന്ന‌് ലഭിച്ചത‌്. ഡിസംബർ 31 മുതൽ ജനുവരി അഞ്ച‌് വരെയുളള ഒരാഴ്ച്ചക്കാലം മാത്രം  2049972188 രൂപയാണ‌് വരുമാനം. ഇതിൽ അരവണ 94310455, കാണിക്ക 80635334.

നാമജപ സമരം എന്ന പേരിൽ ബിജെപി കലാപ ശ്രമം നടത്തിയ ആദ്യ രണ്ടാഴ‌്ചക്കാലം 24 കോടിയായിരുന്നു വരുമാനം. സമരം സെക്രട്ടറിയറ്റിനു മുന്നിലേക്കു മാറ്റിയശേഷം 41 ദിവസം വരെ 84.25 കോടി വരുമാനം ലഭിച്ചു.

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് തീർഥാടകരിൽ ഭൂരിപക്ഷവും. കഴിഞ്ഞ കുറേ വർഷങ്ങളായി ഇതാണ‌് സ്ഥിതി. ആകെ വരുന്നവരിൽ മൂന്നിൽ രണ്ടും ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ‌് . മകരവിളക്കു ദിവസം നാലുലക്ഷത്തിലേറെപ്പേർ എത്തുമെന്നാണ‌് കണക്ക‌്. ഇവർക്കുവേണ്ടി വിപുലമായ ഒരുക്കങ്ങളാണ‌് നടക്കുന്നത‌്.



from Kerala || Deshabhimani ​Online ​News http://bit.ly/2RbobyW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages