എൽഡിഎഫ‌് കേരള സംരക്ഷണയാത്ര ഫെബ്രു. 14ന് തിരുവനന്തപുരത്തും 16ന് മഞ്ചേശ്വരത്തും തുടങ്ങും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, January 29, 2019

എൽഡിഎഫ‌് കേരള സംരക്ഷണയാത്ര ഫെബ്രു. 14ന് തിരുവനന്തപുരത്തും 16ന് മഞ്ചേശ്വരത്തും തുടങ്ങും



തിരുവനന്തപുരം
‘ബിജെപി സർക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിയ്ക്കൂ, വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം’ എന്നീ മുദ്രാവാക്യങ്ങളുയർത്തി എൽഡിഎഫിന്റെ  കേരള സംരക്ഷണ യാത്ര ഫെബ്രുവരി 14ന് തിരുവനന്തപുരത്തും  16ന് മഞ്ചേശ്വരത്തും ആരംഭിക്കും. ഇരുജാഥകളും മാർച്ച് രണ്ടിന‌് തൃശൂരിൽ സമാപിക്കും.

തിരുവനന്തപുരത്തുനിന്ന‌് ആരംഭിക്കുന്ന ജാഥയ്ക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മഞ്ചേശ്വരം ജാഥയ്ക്ക് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നൽകും. മഞ്ചേശ്വരത്ത് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും തിരുവനന്തപുരത്ത് സിപിഐ ജനറൽ  സെക്രട്ടറി സുധാകർ റെഡ്ഡിയും  ഉദ്ഘാടനം ചെയ്യും. ഇരുജാഥകളും മാർച്ച‌്  രണ്ടിന‌് വൻ റാലിയോടെ തൃശൂരിൽ സമാപിക്കും. സമാപനയോഗത്തിൽ മുഖ്യമന്ത്രി  പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.

കോടിയേരി ബാലകൃഷ്ണൻ നേതൃത്വം നൽകുന്ന ജാഥയിൽ  അഡ്വ. കെ പ്രകാശ്ബാബു (സിപിഐ), അഡ്വ. ബിജിലി ജോസഫ് (ജനതാദൾ സെക്കുലർ), പി കെ രാജൻ (എൻസിപി), യു ബാബുഗോപിനാഥ് (കോൺഗ്രസ‌് എസ്), ഡീക്കൻ തോമസ് കയ്യത്ര (കേരള കോൺഗ്രസ‌് സ്കറിയ), ഡോ. വർഗീസ് ജോർജ‌് (ലോക് താന്ത്രിക് ജനതാദൾ), കാസിം ഇരിക്കൂർ (ഐഎൻഎൽ ), അഡ്വ. ആന്റണി രാജു (ജനാധിപത്യ കേരള കോൺഗ്രസ‌്), പി എം മാത്യു (കേരള കോൺഗ്രസ‌് ബി ) എന്നിവർ അംഗങ്ങളാണ്.

കാനംരാജേന്ദ്രൻ നേതൃത്വം നൽകുന്ന ജാഥയിൽ   എം വി ഗോവിന്ദൻ (സിപിഐ എം), സി കെ നാണു എംഎൽഎ(ജനതാദൾ എസ്), അഡ്വ. ബാബു കാർത്തികേയൻ (എൻസിപി), സി ആർ വത്സൻ (കോൺഗ്രസ‌്  എസ്), പ്രൊഫ. ഷാജി കടമല (കേരള കോൺഗ്രസ‌് സ്കറിയ),  ഷേക്ക്  പി ഹാരീസ് (ലോക് താന്ത്രിക് ജനതാദൾ), എ പി അബ്ദുൾ വഹാബ് (ഐഎൻഎൽ ), അഡ്വ. എ ജെ ജോസഫ് (ജനാധിപത്യ കേരള കോൺഗ്രസ‌്), നജീബ് പാലക്കണ്ടി (കേരള കോൺഗ്രസ‌് ബി) എന്നിവരും അംഗങ്ങളാണ‌്.

 



from Kerala || Deshabhimani ​Online ​News http://bit.ly/2RU55xG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages