മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന‌് 71 വർഷം പൂർത്തിയാകുന്ന ബുധനാഴ‌്ച സംസ്ഥാനത്തെ 71 കേന്ദ്രത്തിൽ ഡിവൈഎഫ‌്ഐ യുവസാക്ഷ്യം സംഘടിപ്പിക്കും. ‘മതനിരപേക്ഷ ഇന്ത്യ, പുരോഗമന കേരളം’ എന്ന മുദ്രാവാക്യം ഉയർത്തിയുള്ള യുവസാക്ഷ്യം സ്വതന്ത്ര്യസമരത്തിന്റെയും നവോത്ഥാന മുന്നേറ്റത്തിന്റെയും ചരിത്രസ‌്മരണകൾ ഉണർത്തുന്ന കേന്ദ്രങ്ങളിലാണ‌് സംഘടിപ്പിക്കുന്നത‌്.നാടിന്റെ നവോത്ഥാനമൂല്യങ്ങളും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായ യുവസാക്ഷ്യത്തിൽ സമൂഹമൊന്നാകെ പങ്കെടുക്കണമെന്ന‌് സംസ്ഥാന പ്രസിഡന്റ‌് എസ‌് സതീഷ‌്, സെക്രട്ടറി എ എ റഹീം എന്നിവർ വാർത്താസമ്മേളനത്തിൽ അഭ്യർഥിച്ചു.
രാഷ്ട്രീയ സാമൂഹ്യ–- സാംസ‌്കാരിക രംഗങ്ങളിലെ പ്രമുഖർ ഓരോ കേന്ദ്രത്തിലും യുവസാക്ഷ്യത്തിന്റെ ഭാഗമാകും. തിരുവനന്തപുരം പേട്ടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ‌്ഘാടനം ചെയ്യും.കണ്ണൂരിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ ഉദ‌്ഘാടനം ചെയ്യും.
ആറ്റിങ്ങലിൽ ബൃന്ദ കാരാട്ടും ആലുവയിൽ എം എ ബേബിയും ഉദ‌്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ എസ‌് കെ സജീഷ‌്, വൈസ‌് പ്രസിഡന്റ‌് കെ യു ജനീഷ‌്കുമാർ, ജില്ലാ പ്രസിഡന്റ‌് കെ പി പ്രമേഷ‌് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
from Kerala || Deshabhimani Online News http://bit.ly/2CRIZkV
via IFTTT
No comments:
Post a Comment